കുവൈത്ത് ന്യൂസ് പേജ് ഫേസ്ബുക്ക് താൽക്കാലികമായി നിർത്തി​െവച്ചു

കുവൈത്ത് സിറ്റി: ഗസ്സയിലെ കുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്ന പോസ്റ്റുകൾ ‘കമ്മ്യൂണിറ്റി സ്റ്റാൻഡേർഡ്സ്’ ലംഘിച്ചുവെന്ന് ആരോപിച്ച് കുവൈത്ത് ടൈംസിന്റെ സഹോദര വാർത്താ ഏജൻസിയായ കുവൈത്ത് ന്യൂസിൻ്റെ പേജ് ഫേസ്ബുക്ക് താൽക്കാലികമായി നിർത്തിവച്ചു. ഒക്‌ടോബർ ഏഴിന് നിലവിലെ ആക്രമണം ആരംഭിച്ചതു മുതൽ ഗസ്സയിലെ ഇസ്രായേൽ സൈനിക ആക്രമണത്തിന്റെ ദൈനംദിന കവറേജ് കുവൈത്ത് ന്യൂസ് സജീവമായി നൽകുന്നതായി കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. കുവൈത്ത് ടൈംസിന്റെ ഇംഗ്ലീഷ് വാർത്ത കവറേജിനൊപ്പം ഓൺലൈനിലും അച്ചടിയിലും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, എക്‌സ്, മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ എന്നിവയിലുമായി ദശലക്ഷക്കണക്കിന് പേർ ഇവ പിന്തുടരുന്നുണ്ട്.

ഭരണഘടനയനുസരിച്ച് മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുന്ന കുവൈത്തിലെ വിവിധ വാർത്താ ഏജൻസികൾ കഴിഞ്ഞ നാല് മാസമായി ഗസ്സയിലെ ഇസ്രായേൽ സൈനിക നടപടിയുടെ കവറേജ് നൽകിവരുന്നുണ്ടെന്നും കുവൈത്ത് ടൈംസ് റിപ്പോർട്ടു ചെയ്തു. 

Tags:    
News Summary - Facebook has temporarily suspended the Kuwait News page

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.