കുവൈത്ത് സിറ്റി: കുവൈത്ത് സെൻറ് പീറ്റേഴ്സ് ക്നാനായ ഇടവകയുടെ സജീവ പ്രവർത്തകനായ റാന്നി സീതത്തോട് സ്വദേശി സുനിൽ തോമസ് പാറാനിക്കലിന് ഇടവകയുടെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി.
22 വർഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം നാട്ടിലേക്ക് മടങ്ങുന്നത്. വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന ചടങ്ങിൽ ഫാ. തോമസ് ജേക്കബ് ആഞ്ഞിലിമൂട്ടിൽ മെമേൻറാ നൽകി ആദരിച്ചു.
സെക്രട്ടറി മിലൻ അറയ്ക്കൽ, ട്രസ്റ്റി ഷെബി കുറുപ്പൻപറമ്പിൽ എന്നിവർ സന്നിഹിതരായിരുന്നു. ഇടവകക്കു നൽകിയ സേവനങ്ങൾ അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.