ഫാ. ജെറിൻജോണിന് സ്വീകരണം നൽകി

കുവൈത്ത് സിറ്റി: മലങ്കരസഭയുടെ അടൂർ-കടമ്പനാട് ഭദ്രാസനത്തിലെ പറക്കോട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തോഡോക്സ് വലിയപള്ളി വികാരിയും തപോവൻ പബ്ലിക് സ്കൂൾ വൈസ് പ്രിൻസിപ്പലും സുവിശേഷ പ്രസംഗകനുമായ ഫാ. ജെറിൻ ജോൺ കുവൈത്തിലെത്തി. മാർ ഗ്രീഗോറിയോസ് മൂവ്മെന്റിന്റെ ആഭിമുഖ്യത്തിൽ ഫെബ്രുവരി ഒമ്പതു മുതൽ 11 വരെ നടത്തുന്ന കൺവെൻഷന് (മെറ്റനോയിയ) നേതൃത്വം നൽകാനാണ് അദ്ദേഹം എത്തിയത്. സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ഇടവക വികാരിയും എം.ജി.എം. പ്രസിഡന്റുമായ ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യു തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, എം.ജി.എം. വൈസ് പ്രസിഡന്റ് റെജി ചാണ്ടി മാത്യു, ട്രഷറർ ബ്ലെസൻ സ്കറിയ മാമ്മൻ, കൾച്ചറൽ സെക്രട്ടറി മാത്യു സഖറിയ, കൽക്കത്ത ഭദ്രാസന കൗൺസിലംഗം ദീപക് അലക്സ് പണിക്കർ, കൺവീനർ ജോജി പി. ജോൺ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്.

Tags:    
News Summary - Father Jerin John welcomed in Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.