ധ​ന​മ​ന്ത്രി ബ​ർ​റാ​ക്​ അ​ൽ ഷി​ത്താ​ൻ

ധ​ന​മ​ന്ത്രി രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു; പ്ര​ധാ​ന​മ​ന്ത്രി തീ​രു​മാ​ന​മെ​ടു​ക്കും​

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത്​ ധ​ന​മ​ന്ത്രി ബ​ർ​റാ​ക്​ അ​ൽ ഷി​ത്താ​ൻ രാ​ജി​സ​ന്ന​ദ്ധ​ത അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ സ​ബാ​ഹ്​ ഖാ​ലി​ദ്​ അ​ൽ ഹ​മ​ദ്​ അ​സ്സ​ബാ​ഹി​ന്​ രാ​ജി​ക്ക​ത്ത്​ കൈ​മാ​റി​യ​താ​യി അ​ദ്ദേ​ഹം സ​മ്മ​തി​ച്ചു.

ഇ​നി പ്ര​ധാ​ന​മ​ന്ത്രി​യാ​ണ്​ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത്. പാ​ർ​ല​മെൻറി​ൽ സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട അ​വി​ശ്വാ​സ പ്ര​മേ​യം വോ​ട്ടി​നി​ട്ട്​ ത​ള്ളി​യ​തി​ന്​ ശേ​ഷ​മാ​ണ്​ മ​ന്ത്രി​യു​ടെ രാ​ജി​സ​ന്ന​ദ്ധ​ത. ആ​ഗ​സ്​​റ്റ്​ 12ന്​ ​ന​ട​ന്ന വോ​െ​ട്ട​ടു​പ്പി​ൽ 32 എം.​പി​മാ​ർ മ​ന്ത്രി​യെ അ​നു​കൂ​ലി​ച്ച​​പ്പോ​ൾ 12 പേ​ർ എ​തി​ർ​ത്ത്​ വോ​ട്ടു​ചെ​യ്​​തു. മൂ​ന്ന്​ എം.​പി​മാ​ർ വോ​​ട്ട്​ ചെ​യ്​​തി​ല്ല. രാ​ജി​ക്ക​ത്ത്​ ന​ൽ​കി​യെ​ങ്കി​ലും പ്ര​ധാ​ന​മ​ന്ത്രി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ താ​ൻ ഒാ​ഫി​സി​ലെ​ത്തി ജോ​ലി തു​ട​രു​മെ​ന്ന്​ ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.