കുവൈത്ത് സിറ്റി: രാജ്യത്ത് നിർമാണം നടക്കുന്ന കെട്ടിടങ്ങളിലുണ്ടാകുന്ന തീപിടിത്തങ്ങളുടെ തോത് കൂടിയതായി റിപ്പോർട്ട്. ഇതിെൻറ പ്രധാന കാരണം സൂപ്പർവൈസർമാരുടെ പിഴവാണെന്ന് അധികൃതർ വിലയിരുത്തി. തീപിടിത്തം സംഭവിക്കാനുള്ള കാരണങ്ങൾ കണ്ടെത്തി ഇല്ലാതാക്കാനുള്ള ശ്രമങ്ങൾ നിരീക്ഷകരുടെ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഉപയോഗ ശൂന്യമായ സാധനങ്ങളും പാഴ്വസ്തുക്കളും അലക്ഷ്യമായി കൂട്ടിയിടുന്നത് തുടരുകയാണ്.
നിർമാണ പ്രവൃത്തികൾ നടക്കുന്ന സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ട ബാധ്യത സൈറ്റ് എൻജീനിയർമാർക്കും സൂപ്പർവൈസർമാർക്കുമുണ്ട്. ഇതിൽ വീഴ്ച വരുന്നുവെന്ന് അഗ്നിശമന വിഭാഗം തലവൻ ഖാലിദ് അൽ മിഖ്റദ് പറഞ്ഞു. കെട്ടിടത്തിനകത്തുവെച്ച് ഇരുമ്പ് മുറിക്കുേമ്പാൾ തീപ്പൊരിയുണ്ടാവുന്നു. ഇത് മരത്തിലും അലക്ഷ്യമായി കൂട്ടിയിട്ട മറ്റു വസ്തുക്കളിലും പിടിച്ച് പടരുകയാണ്. സബാഹ് സാലിം സർവകലാശാലയിലെയും കുവൈത്ത് ക്രെഡിറ്റ് ബാങ്കിലെയും തീപിടിത്തത്തിെൻറ കാരണവും മറ്റൊന്നല്ല. ആവർത്തിച്ചുള്ള വീഴ്ചകൾ ന്യായീകരിക്കാനാവില്ല.
ശർഖിലെ ഗാരേജിലെ തീപിടിത്തത്തിന് കാരണം എയർ കണ്ടീഷൻ യൂനിറ്റിൽനിന്നുള്ള ഷോർട്ട് സർക്യൂട്ടാണ്. അഗ്നിശമന സേനയുടെ പ്രവർത്തനം തൃപ്തികരമാണ്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാൻ 13,991 പരിശോധനകൾ ഇത്തവണ നടത്തി. നിയമലംഘനം നടത്തിയ 655 സ്ഥാപനങ്ങളെ പ്രോസിക്യൂഷൻ നടപടികൾക്ക് വിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മുൻ വർഷത്തെ അപേക്ഷിച്ച് 2016ൽ തീപിടിത്തങ്ങളുടെ എണ്ണത്തിൽ മൂന്ന് ശതമാനത്തിെൻറ കുറവുണ്ടായിട്ടുണ്ട്. 2016ൽ അശ്രദ്ധ കൊണ്ട് സംഭവിച്ച തീപിടിത്തങ്ങളുടെ എണ്ണം 409 ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.