കുവൈത്ത് സിറ്റി: അഗ്നിശമന വകുപ്പ് നടത്തിയ പരിശോധനയിൽ അംഗീകാരമില്ലാത്ത അഗ് നിശമന ഉപകരണങ്ങൾ പിടിച്ചെടുത്തു. രാജ്യത്തെ വ്യത്യസ്ത പ്രദേശങ്ങളിലെ കടകള്‍ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിലാണ് ഉപകരണങ്ങള്‍ പിടിച്ചെടുത്തത്. ചൂടിെൻറ ആധിക്യം കാരണം രാജ്യത്തെ നിരവധി പ്രദേശങ്ങളില്‍ തീപിടിച്ചിരുന്നു. ഇതേതുടര്‍ന്നാണ് ലൈസന്‍സില്ലാത്ത അഗ്നി നിയന്ത്രണ ഉപകരണങ്ങള്‍ വില്‍ക്കുന്ന സംഘം അധികരിച്ചത്. പ്രമുഖ ബ്രാൻഡുകളുടെ വ്യാജ ഉൽപന്നങ്ങളും പിടികൂടിയിട്ടുണ്ട്. അംഗീകാരവും നിലവാരവുമുള്ള ഉപകരണങ്ങളും സംവിധാനങ്ങളും എല്ലാ സ്ഥാപനങ്ങളിലും കെട്ടിടങ്ങളും കരുതണമെന്നും നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. വരുംദിവസങ്ങളിലും പരിശോധന നടത്തുമെന്ന് ബന്ധപ്പെട്ടവർ സൂചന നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.