കുവൈത്ത് സിറ്റി: മഹ്ബൂലയിലെ താമസ കേന്ദ്രത്തില്‍ തീപിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ് ടുപേർ ഗുരുതരാവസ്ഥയില്‍ അദാന്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ഫഹാഹീല്‍, മംഗഫ് ഭാഗങ്ങളിലെ അഗ്നിശമന സേന സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. കെട്ടിടത്തിെൻറ ആദ്യനിലയില്നിന്നാണ് തീപടര്‍ന്നത്.
ആളിപ്പടർന്ന തീ കാരണം 12 പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ടെന്നും തീ പടരുന്നതിനു മുമ്പ് കൂടുതൽ ആളുകള്‍ കെട്ടിടത്തില്‍നിന്ന് ഇറങ്ങിയതുമൂലം വലിയ ദുരന്തം ഒഴിവായതായി അഗ്നിശമന വകുപ്പ് അറിയിച്ചു. കെട്ടിടത്തില്‍ നിയമം ലംഘിച്ച് നടത്തിയ നിരവധി കൂട്ടിച്ചേർക്കലുകൾ സേനാംഗങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി അഹ്മദി ഗവര്‍ണറേറ്റ് അഗ്നിസുരക്ഷ വകുപ്പ് അറിയിച്ചു. നിയമലംഘനങ്ങൾക്കെതിരെ ആവശ്യമായ നടപടി എടുക്കാനും അപകട കാരണം അന്വേഷിക്കാനും വകുപ്പ് ഉത്തരവിട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.