കുവൈത്ത് സിറ്റി: ഒമരിയയിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് കാപിറ്റൽ, ഫർവാനിയ ഗവർണറേറ്റുകളിൽ വൈദ്യുതി തടസ്സപ്പെട്ടു. പവർ സ്റ്റേഷനിലെ പ്രധാന ട്രാൻസ്ഫോർമറിൽ ഉണ്ടായ തീപിടിത്തം കാരണമാണ് ജനവാസകേന്ദ്രങ്ങളിലും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും ഉൾപ്പെടെ വൈദ്യുതി തടസ്സപ്പെട്ടത്. ജലീബ് അൽ ശുയൂഖ്, ഫർവാനിയ, അർദിയ, റാബിഅ, ഇഷ്ബിലിയ, ശുവൈഖ് വ്യവസായ മേഖല, രിഹാബ് തുടങ്ങിയ ഭാഗങ്ങളിലാണ് വൈദ്യുതി തടസ്സപ്പെട്ടത്.
തിങ്കളാഴ്ച പുലർച്ച ഒരുമണിയോടെയാണ് ഉമരിയ പവർ സ്റ്റേഷനിൽ തീപിടിച്ചത്. ജലീബ് പരിധിയിൽ വരുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലും വൈദ്യുതിബന്ധം നിലച്ചു. എന്നാൽ, വിമാനത്താവളത്തിലെ വൈദ്യുതി അൽപസമയത്തിനകം പുനഃസ്ഥാപിച്ചു. വൈദ്യുതി വകുപ്പ് ജീവനക്കാർ കഠിനാധ്വാനം ചെയ്ത് തിങ്കളാഴ്ച പകൽ ഒാരോ ഭാഗങ്ങളിലായി വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചു. ജലീബ് ഭാഗങ്ങളില്‍ 25 സ്പെയര്‍ ജനറേറ്ററിെൻറ ആവശ്യമുള്ളതിനാലാണ് വൈദ്യുതി പുനഃസ്ഥാപിക്കാൻ വൈകുന്നതെന്നും തീപിടിത്തത്തിെൻറ കാരണം അന്വേഷിച്ചുവരുന്നുണ്ടെന്നും ജല, വൈദ്യുതി മന്ത്രാലയം അണ്ടർ സെക്രട്ടറി മുഹമ്മദ് അല്‍ ബുഷഹരി വ്യക്തമാക്കി. മന്ത്രി ഖാലിദ് അൽ ഫാദിൽ അന്വേഷണത്തിന് ഉത്തരവിട്ടു. ഒമരിയ പവർ സ്റ്റേഷന് 30 വർഷം പഴക്കമുണ്ട്. അഗ്നിശമന വിഭാഗം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി. ആളപായമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.