കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാർക്ക് പ്രത്യേക നികുതി ഏർപ്പടുത്തുന്നു. എയർപോർട്ട് പാസഞ്ചർ സർവിസ്ചാർജ് എന്ന പേരിലുള്ള ടാക്സ് ഏപ് രിൽ ഒന്ന് മുതൽ പ്രാബല്യത്തിലാകുമെന്നാണ് സൂചന. ട്രാവൽ ഏജൻസികൾ നൽകുന്ന വിവരം അനുസരിച്ച് ഏപ്രിൽ ഒന്നു മുതൽ കുവൈത്തിൽനിന്ന് പുറപ്പെടുന്ന ഓരോ യാത്രക്കാരനും എട്ടു ദിനാർ അധികം നൽകേണ്ടി വരും. ഏപ്രിൽ ഒന്നിനു ശേഷം ഇഷ്യൂ ചെയ്യുന്ന ടിക്കറ്റിനൊപ്പം സർവിസ്ചാർജ് കൂടി ഇൗടാക്കണമെന്ന് വിമാനക്കമ്പനികൾക്ക് നിർദേശം ലഭിച്ചതായാണ് വിവരം.
എൻ ഫോർ എന്നതാണ് പുതിയ നികുതിയുടെ കോഡ്. ടിക്കറ്റ് എടുക്കുമ്പോഴാണ് പാസഞ്ചർ ടാക്സ് നൽകേണ്ടത്. 60 വയസ്സിനു മുകളിലുള്ള കുവൈത്ത് പൗരന്മാർക്കും ശാരീരിക വൈകല്യങ്ങൾ ഉള്ളവർക്കും രണ്ടു വയസ്സിൽ താഴെ പ്രായമുള്ളവർക്കും സർവിസ്ചാർജ് നൽകേണ്ടിവരില്ല. കുവൈത്തിൽനിന്നും നാടുകടത്തപ്പെടുന്നവരെയും നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എട്ടുദിനാർ സർവിസ് ചാർജ് കൂടി അടക്കേണ്ടി വരുന്നത് മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് വൻ പ്രഹരമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.