കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് പ്രവാസികളുമായി രണ്ടു വിമാനങ്ങൾ ഇന്ത്യയിലേക്ക് പോയി. കൊച്ചിയിലേക്കും ഹൈദരാബാദിലേക്കുമാണ് സർവിസ് നടത്തിയത്. 177 യാത്രക്കാരുമായി ശനിയാഴ്ച ഉച്ചക്ക് 2.39നാണ് ആദ്യ വിമാനം പറന്നുയർന്നത്. 1.45നായിരുന്നു ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും ജലീബ് അൽ ശുയൂഖിൽനിന്ന് യാത്രക്കാരുമായി പുറപ്പെട്ട ബസ് ഗതാഗതക്കുരുക്കിൽ പെട്ടതിനാൽ ഒരുമണിക്കൂർ വൈകുകയായിരുന്നു.ഹൈദരാബാദിലേക്കുള്ള വിമാനം വെള്ളിയാഴ്ചയാണ് ഷെഡ്യൂൾ ചെയ്തിരുന്നതെങ്കിലും ഒരുക്കം പൂർത്തിയാവാത്തതിനാലും അനുമതി ലഭിക്കാത്തതിനാലും ശനിയാഴ്ചത്തേക്ക് മാറ്റിവെക്കുകയായിരുന്നു.
വിദേശ രാജ്യങ്ങളിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് മേയ് 14 നിശ്ചയിച്ച ആദ്യഘട്ട ദൗത്യത്തിൽ കുവൈത്തിൽനിന്ന് അഞ്ചു വിമാനങ്ങളാണ് ഷെഡ്യൂൾ ചെയ്തിട്ടുള്ളത്.ഞായറാഴ്ച ചെന്നൈയിലേക്കും ചൊവ്വാഴ്ച അഹ്മദാബാദിലേക്കും ബുധനാഴ്ച കോഴിക്കോേട്ടക്കും ആണ് മറ്റു വിമാനങ്ങൾ. 80 ദീനാറാണ് ടിക്കറ്റ് നിരക്ക്. എംബസിയിൽ രജിസ്റ്റർ ചെയ്തവരിൽനിന്ന് തിരഞ്ഞെടുക്കപ്പെട്ടവർക്ക് കുവൈത്ത് സിറ്റിയിലെ എയർ ഇന്ത്യ ഒാഫിസിലെത്തി ടിക്കറ്റ് സ്വന്തമാക്കാൻ നിർദേശം ലഭിച്ചിട്ടുണ്ട്. ഗർഭിണികൾ, അർബുദ രോഗികൾ, കുവൈത്തിൽ ചികിത്സ ലഭ്യമല്ലെന്ന് സാക്ഷ്യപത്രം സമർപ്പിക്കാൻ കഴിയുന്ന രോഗികൾ എന്നിവർക്ക് മുൻഗണന നൽകിയാണ് യാത്രക്കാരെ തിരഞ്ഞെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.