കുവൈത്ത് സിറ്റി: കുവൈത്തിലേക്കും രാജ്യത്തിന് പുറത്തേക്കുമുള്ള യാത്രാവിമാനങ്ങൾ പുനരാരംഭിക്കാൻ നീക്കമുള്ളതായി റിപ്പോർട്ട്. പെരുന്നാൾ കഴിഞ്ഞാൽ ആരംഭിച്ച് ക്രമേണ വർധിപ്പിച്ച് സാധാരണ നിലയിലാക്കാനാണ് നീക്കം. കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ആരോഗ്യ മാർഗനിർദേശങ്ങളും ജാഗ്രതയും പാലിച്ചുകൊണ്ടാവും സർവിസ് നടത്തുക. കുവൈത്തിലുള്ള വിവിധ രാജ്യക്കാർക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചുപോവാൻ ഇത് ആശ്വാസമാവും. അതേസമയം, അന്താരാഷ്ട്ര വ്യോമഗതാഗതം ആരംഭിച്ചിട്ടില്ലാത്ത രാജ്യങ്ങളിലേക്ക് സർവിസ് നടത്തുന്നതിന് പരിമിതിയുണ്ട്.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ ഇൗ ഗണത്തിൽപെടുന്നു. വിവിധ രാജ്യങ്ങളിലുള്ള കുവൈത്ത് പൗരന്മാരോട് തിരിച്ചുവരാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതത് രാജ്യങ്ങളിലെ എംബസിയിൽ രജിസ്റ്റർ ചെയ്യാൻ അധികൃതർ ആവശ്യപ്പെട്ടു. കുവൈത്തികളുടെ അടുത്ത ബന്ധത്തിലുള്ള വിദേശികൾക്കും രാജ്യത്തേക്ക് വരാൻ വിദേശകാര്യ മന്ത്രാലയം വെബ്സൈറ്റിലൂടെ രജിസ്ട്രേഷൻ ആരംഭിച്ചിട്ടുണ്ട്. വിദേശിയായ ഭർത്താവ്, വിദേശിയായ ഭാര്യ, ഇവരിലുണ്ടായ മക്കൾ, മാതാവ്, പിതാവ് എന്നിവർക്കായാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. via https://mofa.paci.gov.kw/client എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ പൂർത്തിയായാൽ ഇവരെ കൊണ്ടുവരാനുള്ള വിമാനം ഒരുക്കൽ ഉൾപ്പെടെ നടപടികളിലേക്ക് കടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.