കുവൈത്ത് സിറ്റി: കുവൈത്തിൽനിന്ന് ഞായറാഴ്ച 13 വിമാനങ്ങളിൽ 2430 വിദേശികൾ തിരിച്ചുപോയി. കൈറോ (ഇൗജിപ്ത്), പാറോ (ഭൂട്ടാൻ), ഡൽഹി, ദുബൈ, ബാേങ്കാക് (തായ്ലൻഡ്), ദോഹ എന്നിവിടങ്ങളിലേക്കാണ് വിമാന സർവിസ് നടത്തിയത്. കൈറോയിലേക്കു മാത്രം എട്ടു വിമാനങ്ങളുണ്ടായി. വന്ദേഭാരത് മിഷെൻറ ഭാഗമായി ഡൽഹിയിലേക്കു പറന്ന എയർ ഇന്ത്യ വിമാനത്തിൽ 156 യാത്രക്കാരാണുണ്ടായിരുന്നത്.
വന്ദേഭാരത് ദൗത്യത്തിെൻറ മൂന്നാംഘട്ടത്തിലെ കുവൈത്തിൽനിന്നുള്ള വിമാനങ്ങൾ ഇതോടെ അവസാനിച്ചു. മിഷെൻറ നാലാംഘട്ടത്തില്‍ കുവൈത്തില്‍നിന്ന് 12 വിമാനങ്ങളാണുള്ളത്. ജൂൺ ഒമ്പതു മുതൽ 18 വരെയാണ് സര്‍വിസ്. കേരളത്തിലേക്ക് മൂന്നു വിമാനമുണ്ട്. മേയ് ഒമ്പതിനും 12നും കോഴിക്കോേട്ടക്കും 14ന് കൊച്ചിയിലേക്കുമാണ് കേരളത്തിലേക്കുള്ള സര്‍വിസുകള്‍. ഡല്‍ഹി, മുംബൈ, ചെന്നൈ, ബംഗളൂരു, ലഖ്നോ, ജയ്പുര്‍, അമൃത്‌സര്‍, ഹൈദരാബാദ് എന്നിവിടങ്ങളിലേക്കാണ് മറ്റു സര്‍വിസുകള്‍. കേരളത്തിന് പുറത്ത് ജയ്പുരിലേക്കു മാത്രം രണ്ടു സര്‍വിസുകളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.