???????????????? ??????????????????????? ??????????? ??????????

158 പേർ കുവൈത്തിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ യാത്രയായി

കുവൈത്ത്​ സിറ്റി: പ്രവാസികളെ നാട്ടിൽ തിരികെയെത്തിക്കുന്ന ദൗത്യത്തി​​െൻറ ഭാഗമായി ബുധനാഴ്​ച കുവൈത്തിൽനിന്ന്​ തിരുവനന്തപുരത്തേക്ക്​ വിമാന സർവീസ്​ നടത്തി. മൂന്ന്​ കൈക്കുഞ്ഞുങ്ങൾ ഉൾപ്പെടെ 158 പേരാണ്​ വിമാനത്തിൽ ഉണ്ടായിരുന്നത്​. നിശ്ചിത സമയത്തിനും രണ്ടര മണിക്കൂർ വൈകി കുവൈത്ത്​ സമയം വൈകീട്ട്​ 3.45നാണ്​ ടേക്​ ഒാഫ്​ ചെയ്​തത്​. 

ദൗത്യത്തി​​െൻറ ഒന്നാം ഘട്ടത്തിൽ അഞ്ചുവിമാനങ്ങളും രണ്ടാം ഘട്ടത്തിൽ മൂന്ന്​ വിമാനങ്ങളുമാണ്​ കുവൈത്തിൽനിന്ന്​ ഉണ്ടായിരുന്നത്​. രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്നായി 149 വിമാനങ്ങളാണ്​ ഉൾപ്പെടുത്തിയിട്ടുള്ളത്​. ദേശീയ വിമാന കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്​സ്​പ്രസുമാണ്​ സർവീസ്​ നടത്തുന്നത്​. നാട്ടിൽ പോവാൻ രജിസ്​റ്റർ ചെയ്​തവരുമായി താരതമ്യം ചെയ്യു​േമ്പാൾ ഏർപ്പെടുത്തിയിരുന്ന വിമാനങ്ങളുടെ എണ്ണം തീരെ അപര്യാപ്​തമാണ്​.

Tags:    
News Summary - flight-kuwait-thiruvananthapuram-kuwait news-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.