കുവൈത്ത് സിറ്റി: ദുബൈ, തുർക്കി എന്നിവ ഇടത്താവളമാക്കി കുവൈത്തിലേക്ക് വരാൻ ആസൂത്രണം ചെയ്യുന്നവർക്ക് നിരാശ സമ്മാനിച്ച് വിമാന ടിക്കറ്റ് ക്ഷാമ വാർത്ത. ഫെബ്രുവരി 20 വരെ ടിക്കറ്റുകൾ ഒഴിവില്ലെന്നാണ് റിപ്പോർട്ടുകൾ.
കുവൈത്തിലേക്ക് പ്രതിദിനം സ്വീകരിക്കുന്ന വിമാന യാത്രക്കാരുടെ എണ്ണം 1000 ആയി പരിമിതപ്പെടുത്തിയതാണ് ടിക്കറ്റ് ക്ഷാമത്തിന് കാരണം. ഫെബ്രുവരി ആറുവരെയാണ് നിലവിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ളത്. അതുകഴിഞ്ഞുള്ള ദിവസങ്ങളിലേക്ക് ഷെഡ്യൂൾ ചെയ്ത വിമാനങ്ങളുടെ ടിക്കറ്റുകൾ വിറ്റുതീർന്നതായാണ് വിവരം.
ഇനി കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തേണ്ടി വരും. അത് വരും ദിവസങ്ങളിലെ സാഹചര്യം അനുസരിച്ചാണ്. നേരത്തെ ഷെഡ്യൂൾ ചെയ്ത നിരവധി വിമാനങ്ങളാണ് വ്യോമയാന വകുപ്പിന്റെ തീരുമാനത്തെ തുടർന്ന് റദ്ദാക്കിയത്. ഒാരോ രാജ്യത്തിനും ക്വാട്ട നിശ്ചയിക്കുക കൂടി ചെയ്തതോടെ ക്ഷാമം പിന്നെയും കൂടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.