കുവൈത്ത് സിറ്റി: തിരുവനന്തപുരം നോൺ റെസിഡൻറ്സ് അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാക്ക്) കേന്ദ്ര കമ്മിറ്റി ഭാരവാഹികൾ ജസീറ എയർവേസ് ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ രോഹിത് രാമചന്ദ്രനുമായി ചർച്ച നടത്തി. ജസീറ എയർവേസ് തിരുവനന്തപുരത്തേക്ക് നേരിട്ട് വിമാന സർവിസ് നടത്താൻ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടാനാണ് അദ്ദേഹത്തെ കണ്ടത്.
തിരുവനന്തപുരത്തേക്ക് കുവൈത്ത് എയർവേസ് അല്ലാതെ മറ്റെരു വിമാനവും നേരിട്ട് ഇല്ലാത്ത സാഹചര്യത്തിൽ സാധാരണക്കാർക്ക് ഉപകാരപ്പെടുന്ന വിധം കുറഞ്ഞ നിരക്കിൽ സർവിസ് നടത്തണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യൻ സർക്കാറിൽനിന്ന് അനുമതി കിട്ടുന്നതിനനുസരിച്ച് സർവിസ് ആരംഭിക്കാൻ സാധിക്കുമെന്നും തുടക്കത്തിൽ ആഴ്ചയിൽ മൂന്നു സർവിസും പിന്നീട് ആറുദിവസമായും ജസീറ എയർവേസ് തിരുവനന്തപുരത്തേക്ക് സർവിസ് നടത്തുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്ന് രോഹിത് രാമചന്ദ്രനും വൈസ് പ്രസിഡൻറ് ആർ. ഭരതനും പറഞ്ഞു.
ട്രാക്ക് ചെയർമാൻ പി.ജി. ബിനു, പ്രസിഡൻറ് എം.എ. നിസാം, ജനറൽ സെക്രട്ടറി കെ.ആർ. ബൈജു, ട്രഷറർ എ. മോഹൻകുമാർ, ചീഫ് കോഒാഡിനേറ്റർ ബി. വിധുകുമാർ, വൈസ് പ്രസിഡൻറ് ശ്രീരാഗം സുരേഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.