മം​ഗ​ഫ് തീ​പി​ടി​ത്ത ദു​ര​ന്തം: ഫോ​ക്ക് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി

കു​വൈ​ത്ത് സി​റ്റി: മം​ഗ​ഫി​ൽ ഉ​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ഫ്ര​ണ്ട്സ് ഓ​ഫ് ക​ണ്ണൂ​ർ കു​വൈ​ത്ത് എ​ക്സ്പാ​റ്റ്സ് അ​സോ​സി​യേ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ നി​തി​ൻ ല​ക്ഷ്മ​ണ​ൻ, വി​ശ്വാ​സ് കൃ​ഷ്ണ എ​ന്നി​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ​ക്കു​ള്ള ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി. നി​തി​ന്റെ വ​യ​ക്ക​ര​യു​ള്ള വീ​ട്ടി​ൽ​വെ​ച്ചും ധ​ർ​മ​ട​ത്ത് വി​ശ്വാ​സി​ന്റെ വീ​ട്ടി​ലെ​ത്തി​യു​മാ​ണ് ക്ഷേ​മ​നി​ധി തു​ക കൈ​മാ​റി​യ​ത്.

ഫോ​ക്ക് പ്ര​സി​ഡ​ന്റ്‌ ലി​ജീ​ഷ്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹ​രി​പ്ര​സാ​ദ്, കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​ൻ.​കെ. വി​ജ​യ​കു​മാ​ർ, സു​ജേ​ഷ്, സു​രേ​ഷ്, ജെ​ലീ​ബ് സൗ​ത്ത് യൂ​നി​റ്റ് ക​ൺ​വീ​ന​ർ മ​ഹേ​ഷ്‌ കു​മാ​ർ, അ​ബ്ബാ​സി​യ നോ​ർ​ത്ത് യൂ​നി​റ്റ് ക​ൺ​വീ​ന​ർ സു​നി​ൽ കു​മാ​ർ, വ​നി​ത​വേ​ദി എ​ക്സി​ക്യൂ​ട്ടി​വ് അം​ഗം ഷ​ജി​ന സു​നി​ൽ ട്ര​സ്റ്റ്‌ എ​ക്സി​ക്യൂ​ട്ടി​വ് ര​ഞ്ജി​ത്ത് പ​ന്ന്യ​ൻ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - FOKE Provident Fund

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.