കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് (കെ.ഐ.ജി) കുവൈത്ത് നടത്തുന്ന സാമൂഹിക ക്ഷേമ പദ്ധതിയായ ‘ഒരുമ’യിൽ അംഗമായിരിക്കെ മരണപ്പെട്ട നാലുപേരുടെ കുടുംബങ്ങൾക്ക് സഹായധനം കൈമാറി.
കൊല്ലം ഓച്ചിറ സ്വദേശി വിനയ കുമാർ, കോട്ടക്കൽ കോഴിച്ചെന സ്വദേശി മുഹമ്മദ് മൂസകുട്ടി, മലപ്പുറം വലമ്പൂർ സ്വദേശി ബാബുമോൻ കളത്തും പടിക്കൽ, കോഴിക്കോട് അടിവാരം സ്വദേശി അബ്ദുൽ മുനീർ എന്നിവരുടെ കുടുംബങ്ങൾക്കാണ് സഹായധനം കൈമാറിയത്.
കൊല്ലം ഓച്ചിറ സ്വദേശി വിനയ കുമാറിന്റെ പേരിലുള്ള അഞ്ചു ലക്ഷം രൂപ സഹായധനം കായംകുളം ജമാഅെത്ത ഇസ്ലാമി ഏരിയ പ്രസിഡന്റ് വൈ.ഇർഷാദ്, ജനറൽ സെക്രട്ടറി അഷ്റഫ് കാവേരി എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.
കോട്ടക്കൽ കോഴിച്ചെന സ്വദേശി മുഹമ്മദ് മൂസകുട്ടിയുടെ പേരിലുള്ള നാല് ലക്ഷം ജമാഅത്തെ ഇസ്ലാമി എടരിക്കോട് യൂനിറ്റ് പ്രസിഡന്റ് എൻ.എം.യാസിർ, ഇസുദീൻ, വനിതാ എടരിക്കോട് ഹൽഖ പ്രസിഡന്റ് ഫാസിറ, സെക്രട്ടറി ഷഹനാസ്, ഖൈറുന്നീസ എന്നിവർ ചേർന്ന് കൈമാറി.
മലപ്പുറം വലമ്പൂർ സ്വദേശി ബാബുമോൻ കളത്തും പടിക്കൽന്റെ പേരിലുള്ള നാല് ലക്ഷം ജമാഅത്തെ ഇസ്ലാമി തിരൂർക്കാട് ഏരിയ പ്രസിഡന്റ് ഉമ്മർ മാസ്റ്റർ, സാമൂഹിക പ്രവർത്തകരായ സെയ്താലി വലമ്പൂർ, സഫുവാൻ വലമ്പൂർ, കെ.ടി.മൊയ്തീൻ, കെ.വി.മുഹമ്മദ് യൂസഫ്, മൂസ നെച്ചോട്, കെ.വി.അബ്ദുനാസർ എന്നിവരുടെ നേതൃത്വത്തിൽ കൈമാറി.
അടിവാരം സ്വദേശി അബ്ദുൽ മുനീറിന്റെ പേരിലുള്ള രണ്ട് ലക്ഷം കുടുംബത്തിന് കൈമാറിയതായും ഒരുമ കുവൈത്ത് ട്രഷറർ അൽത്താഫ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.