കുവൈത്ത് സിറ്റി: ഫോക്ക് ബാലവേദി, ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിെൻറ ജന്മദിനത്തോടനുബന്ധിച്ച് ശിശുദിനം ആചരിച്ചു. ബാലവേദി കൺവീനർ സഞ്ജയ് ജിതേഷ് അധ്യക്ഷത വഹിച്ചു. ഇന്ത്യ ഇൻറർനാഷനൽ സ്കൂൾ അധ്യാപകൻ അനീഷ് തോമസ് ശിശുദിന സന്ദേശം നൽകി. മംഗഫിൽ നടന്ന പരിപാടിയുടെ ഭാഗമായി ഷിജിന പ്രീത് അവതരിപ്പിച്ച ബലൂൺ ആർട്ട് വർക്ക്ഷോപ് സംഘടിപ്പിച്ചു.
നേരിട്ടും സൂം പ്ലാറ്റ്ഫോമിലൂടെയുമായി നൂറോളം കുട്ടികൾ പങ്കെടുത്തു. ബലൂണുകൾ കൊണ്ടുള്ള പലതരം രൂപങ്ങൾ കുട്ടികൾ ഉണ്ടാക്കി. ബാലവേദി കുട്ടികളുടെ ജനറൽ ബോഡി യോഗത്തിൽ പുതിയ കമ്മിറ്റി തെരഞ്ഞെടുത്തു. ഭാരവാഹികൾ: അനിക മനോജ് (കൺ.), അൻസിറ്റ ആൻറണി (ജോ. കൺ.), അന്വയ ബാലകൃഷ്ണൻ (സെക്ര.), അവന്തിക മഹേഷ് (ജോ. സെക്ര.). ബാലവേദി കോഓഡിനേറ്റർ കൂടിയായ വനിതവേദി വൈസ് ചെയർപേഴ്സൻ മിനി മനോജ് ചടങ്ങുകൾക്ക് നേതൃത്വം നൽകി. എക്സിക്യൂട്ടിവ് കമ്മിറ്റിയംഗം അവന്തിക മഹേഷ് സ്വാഗതവും ദേവനന്ദ രാജീവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.