കുവൈത്ത് സിറ്റി: മുൻവർഷത്തെ അപേക്ഷിച്ച് രാജ്യത്ത് കഴിഞ്ഞ മേയ് മാസത്തിൽ ഭക്ഷ്യ സാധനങ്ങളുടെ വിലയിൽ ശരാശരി 36 ശതമാനത്തിെൻറ വർധനയുണ്ടായതായി റിപ്പോർട്ട്. സെൻട്രൽ സെൻസസ് വകുപ്പാണ് ഇതുസംബന്ധിച്ച കണക്കുൾ പുറത്തുവിട്ടത്.
സിഗരറ്റ് അടക്കമുള്ള പുകയില ഉൽപന്നങ്ങൾക്ക് 14.53 ശതമാനം വില വർധനയാണ് അനുഭവപ്പെട്ടത്. അതേസമയം, വസ്ത്രങ്ങൾ, പാദരക്ഷകൾ പോലുള്ള സാധനങ്ങൾക്കും കാർപെറ്റ് പോലുള്ള വീട്ടുപകരണങ്ങൾക്കും വിലക്കുറവ് അനുഭവപ്പെട്ടു. മുൻവർഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ച് പാദരക്ഷകൾ, വസ്ത്രങ്ങൾ എന്നിവക്ക് 1.03 ശതമാനവും വീട്ടുപകരണങ്ങൾക്ക് 1.45 ശതമാനവുമാണ് വിലക്കുറവ് രേഖപ്പെടുത്തിയത്. ആരോഗ്യ സേവനങ്ങൾക്ക് 2.33 ശതമാനം, ട്രാൻസ്പോർട്ടിങ്ങിന് 1.10 ശതമാനം എന്നിങ്ങനെയാണ് ചെലവ് വർധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.