ഭക്ഷ്യസുരക്ഷ: ഇറക്കുമതി രാജ്യങ്ങളുടെ എണ്ണം കൂട്ടുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: രാജ്യത്ത് ഭക്ഷ്യസുരക്ഷ വർധിപ്പിക്കുന്നതിനായി വിവിധ ശ്രമങ്ങൾ നടപ്പാക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി പുതിയ രാജ്യങ്ങളെ പ്രാഥമിക വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടുത്താൻ നടപടികൾ സ്വീകരിക്കുന്നതായി അൽ റായി പത്രം റിപ്പോർട്ട് ചെയ്തു.

മുമ്പ് പ്രാഥമിക വിതരണക്കാരുടെ പട്ടികയിൽ ഉൾപ്പെടാത്ത രാജ്യങ്ങളും കമ്പനികളും പുതുതായി ചേർക്കപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. മറ്റു ഗൾഫ് രാജ്യങ്ങളുമായി ഭക്ഷ്യ ഉൽപന്നങ്ങളുടെ ഉപയോഗ കാലയളവ് ഏകീകരിക്കാനും തീരുമാനമുണ്ട്.

ചില പ്രധാന ഭക്ഷ്യ ഉൽപന്നങ്ങളുടെ, പ്രത്യേകിച്ച് ശീതീകരിച്ച ഇറച്ചി, കോഴി എന്നിവയുടെ കാലാവധി 120 ദിവസമായി വർധിപ്പിക്കാനും പദ്ധതിയുള്ളതായി റിപ്പോർട്ടിൽ പറയുന്നു.പുതിയ രാജ്യങ്ങളിൽനിന്നും കമ്പനികളിൽനിന്നും ഇറക്കുമതി അനുവദിക്കുമെന്നും സൂചനയുണ്ട്.

Tags:    
News Summary - Food security: Report to increase the number of importing countries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.