കുവൈത്ത് സിറ്റി: തിരഞ്ഞെടുത്ത വിഭാഗങ്ങൾക്ക് നാലാം ഡോസ് വാക്സിൻ നൽകുന്നത് കുവൈത്ത് ആരോഗ്യമന്ത്രാലയം ആലോചിക്കുന്നു. പ്രതിരോധശേഷി കുറഞ്ഞ രോഗികളെയും അണുബാധക്ക് സാധ്യത കൂടുതലുള്ളവരെയുമാണ് പരിഗണിക്കുന്നത്. ബൂസ്റ്റർ ഡോസ് (മൂന്നാം ഡോസ്) പരമാവധി പേർക്ക് നൽകുന്നതിനാണ് ഇപ്പോൾ മുൻഗണന. യാത്രാനിയന്ത്രണങ്ങൾ ഉൾപ്പെടെ നടപടികൾ കടുപ്പിച്ചും ബോധവത്കരണം ശക്തമാക്കിയും ഇതിന് ശ്രമിക്കുന്നു. ബൂസ്റ്റർ ഡോസ് കഴിഞ്ഞ് നിശ്ചിത സമയപരിധി പിന്നിട്ടതിന് ശേഷം മാത്രമാണ് നാലാം ഡോസിന് സാധ്യത എന്നതിനാൽ ഉടൻ ഇത് ഉണ്ടാകില്ല. അതേസമയം, അന്താരാഷ്ട്ര മെഡിക്കൽ ഏജൻസികളുമായും ആരോഗ്യവിദഗ്ധരുമായും ചർച്ച നടത്തി മുന്നൊരുക്കം നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.