കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്റെ പേരിൽ വ്യാജ വെബ്സൈറ്റ് ഉണ്ടാക്കിയും ഫോൺ വിളിച്ചും തട്ടിപ്പിന് ശ്രമം.
പൊലീസ് ആണെന്ന് പറഞ്ഞ് വിളിച്ച് കോവിഡ് വാക്സിനേഷന്റെ പേരിൽ വ്യക്തിഗത വിവരങ്ങൾ ആവശ്യപ്പെടുകയാണ്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ ലോഗോ ഉൾപ്പെടുത്തിയ വ്യാജ വെബ്സൈറ്റിൽനിന്ന് ലിങ്കും അയക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നിരവധി പേർക്ക് ഇത്തരത്തിൽ ഫോൺ കാൾ ലഭിച്ചു.
അതേസമയം, ഇത്തരത്തിൽ ആരെയും വിളിക്കുന്നില്ലെന്നും ഫോൺ കാളുകൾക്ക് പ്രതികരിച്ച് നിർണായക വിവരങ്ങൾ നൽകരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. വിവരങ്ങൾ നൽകാത്തവരോട് സിവിൽ ഐഡി ബ്ലോക്ക് ആകുമെന്ന് തട്ടിപ്പുകാർ ഭീഷണി മുഴക്കുന്നുമുണ്ട്. വിവരങ്ങൾ ചോദിച്ച ശേഷം ഒ.ടി.പി ആയി അയച്ച ലിങ്ക് തുറന്ന് നമ്പർ അയക്കാനും ആവശ്യപ്പെടുന്നു.
അങ്ങനെ ചെയ്താൽ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടാൻ സാധ്യതയുണ്ട്.
നേരത്തെ തന്നെ ബാങ്കിൽനിന്ന് എന്ന പേരിലും സിവിൽ ഐഡി ഓഫിസിൽനിന്ന് എന്ന് പറഞ്ഞും തട്ടിപ്പ് കാളുകളും മെസേജുകളും വരാറുണ്ട്. ഇതിന് പ്രതികരിച്ച നിരവധി പേരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.