കുവൈത്ത് സിറ്റി: അർബുദബാധിതരായ കുവൈത്തികളല്ലാത്ത കുട്ടികളെ പൊതു ആശുപത്രികളും ക്ലിനിക്കുകളും നൽകുന്ന ആരോഗ്യ സേവനങ്ങളുടെ എല്ലാ ഫീസിൽ നിന്നും ഒഴിവാക്കി. ആരോഗ്യ മന്ത്രി ഡോ. അഹ്മദ് അൽ അവാദിയുടെ നിർദേശത്തെ തുടർന്നാണ് നടപടിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സ തേടുന്ന കുട്ടികൾക്ക് കുവൈത്തിൽ സാധുവായ റസിഡൻസി ഉണ്ടായിരിക്കണം. കുവൈത്തിൽ ആയിരിക്കുമ്പോൾ ആകണം രോഗനിർണയവും. രോഗം കണ്ടെത്തുമ്പോൾ 16 വയസ്സിൽ കവിയരുതെന്നും വ്യവസ്ഥയുണ്ട്. ഇത്തരത്തിലുള്ള കുട്ടികൾക്ക് 18 വയസ്സ് വരെ സൗജന്യ ചികിത്സ തുടരുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ഫാര്‍മസിസ്റ്റിന് വൻ തുക പിഴ
കുവൈത്ത് സിറ്റി: ഔഷധ വിപണിയിലെ നിയമ ലംഘനങ്ങൾക്ക് ശിക്ഷ കടുപ്പിച്ച് കുവൈത്ത്. വ്യാജ മരുന്ന് നല്കി ഉപഭോക്താവിനെ വഞ്ചിച്ച കേസില്‍ ഫാര്‍മസിസ്റ്റിനെ കുവൈത്ത് കോടതി നാലായിരം ദീനാര്‍ പിഴ വിധിച്ചു. നേരത്തെ വ്യാജമരുന്ന് നല്‍കിയതിനെ തുടര്‍ന്ന് കുവൈത്തി പൗരന്റെ കാല് മുറിച്ചുമാറ്റിയിരുന്നു. തുടർന്ന് ആരോഗ്യത്തിന് ഹാനികരമായ വ്യാജമരുന്ന് വിതരണം ചെയ്തതിന് ഫാര്‍മസിസ്റ്റിനെ പിടികൂടി നിയമ നടപടിക്ക് വിധേയമാക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.