കുവൈത്ത് സിറ്റി: രാജ്യം അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്നം ജനാധിപത്യത്തിെൻറ മുഖംമൂടിയണിഞ്ഞ ഏകാധിപതികള്‍ ഭരണഘടനയുടെ അന്തസ്സത്ത തകര്ത്തുതരിപ്പണമാക്കുന്നതാണെന്ന് എ.എം. ആരിഫ് എം.പി പറഞ്ഞു. ഐ.എം.സി.സി ജി.സി.സി കമ്മിറ്റി സംഘടിപ്പിച്ച സ്വാതന്ത്ര്യദിന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യവും ജനാധിപത്യ അവകാശങ്ങളും കവർന്നെടുക്കുകയാണ്.
മതേതര ജനാധിപത്യ സംവിധാനമാണ് ഭരണഘടനക്കടിസ്ഥാനം. എന്നാല്‍, പക്ഷപാതിത്വപരമായും ജനാധിപത്യവിരുദ്ധവുമായുമുള്ള നിയമങ്ങള്‍ കൊണ്ടുവരുന്നതിനാണ് രാജ്യം സാക്ഷിയാകുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ജി.സി.സി ചെയർമാൻ സത്താർ കുന്നിൽ അധ്യക്ഷത വഹിച്ചു. ഐ.എൻ.എൽ സംസ്ഥാന പ്രസിഡൻറ് പ്രഫ. എപി. അബ്ദുൽ വഹാബ് മുഖ്യപ്രഭാഷണം നിർവഹിച്ചു. ജനാധിപത്യ മതനിരപേക്ഷതയിലൂന്നിയ നിലപാടിലൂടെ മാത്രമേ ഈ രാജ്യത്തേ രക്ഷിക്കാന്‍ സാധിക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
കല കുവൈത്ത് നേതാവ് സാം പൈനുംമൂട്, ജിദ്ദ നവോദയ രക്ഷാധികാരി ഷിബു തിരുവനന്തപുരം, െഎ.എം.സി.സി ജി.സി.സി ട്രഷറർ സയ്യിദ് ഷാഹുൽ ഹമീദ് മംഗലാപുരം, താഹിർ കൊമ്മോത്ത്, മൊയ്തീൻകുട്ടി പുളിക്കൽ, നാസർ കുറുമാത്തൂർ, റഷീദ് തൊമ്മിൽ, ഹാരിസ് വടകര, ട്രഷറർ ജാബിർ ബേപ്പൂർ, കുവൈത്ത് ഐ.എം.സി.സി പ്രസിഡൻറ് ഹമീദ് മധൂർ, ജനറൽ സെക്രട്ടറി ഷരീഫ് താമരശ്ശേരി, എൻ.എസ്.എൽ സംസ്ഥാന പ്രസിഡൻറ് എൻ.എം. മഷൂദ്, ഷരീഫ് കൊളവയൽ, എൻ.കെ. ബഷീർ കൊടുവള്ളി തുടങ്ങിയവർ സംസാരിച്ചു. ജി.സി.സി എക്സിക്യൂട്ടിവ് അംഗം മുഫീദ് കൂരിയാടൻ സ്വാഗതവും ജോയൻറ് കൺവീനർ റഫീഖ് അഴിയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.