കുവൈത്ത് സിറ്റി: രാജ്യത്ത് പെട്രോളിനും ഡീസലിനും ഉപഭോഗം കുതിച്ചുയർന്നതായി റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 26 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനി പുറത്തുവിട്ട വാര്‍ഷിക റിപ്പോര്‍ട്ടിലാണ് പുതിയ കണക്കുകള്‍.
കോവിഡ് നിയന്ത്രണങ്ങള്‍ നീക്കിയതും ജനജീവിതം സാധാരണ നിലയിലേക്ക് മടങ്ങിയെത്തിയതുമാണ് ഉപഭോഗം വർധിക്കാൻ കാരണം. ജനസംഖ്യ വർധനയില്‍ ഉണ്ടാകുന്ന മാറ്റവും വാഹനങ്ങളുടെ എണ്ണത്തിലുണ്ടായ വർധനയും ഇന്ധനത്തിന്റെ ഉപഭോഗം വർധിപ്പിക്കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം 4.46 ബില്യൺ ലിറ്ററാണ് കുവൈത്തിലെ ഇന്ധന ഉപഭോഗം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഉയർന്ന ഉപഭോഗ വർധനയാണ് ഈ വര്‍ഷം രേഖപ്പെടുത്തിയത്. മണ്ണെണ്ണയുടെ ഉപഭോഗവും 62 ശതമാനം ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മണ്ണെണ്ണയുടെ വാര്‍ഷിക വിൽപന 108.8 ദശലക്ഷം ലിറ്ററായിരുന്നത് ഈ വര്‍ഷം 176.6 ദശലക്ഷം ലിറ്ററായി ഉയർന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. അതിനിടെ പ്രാദേശിക വിപണിയിലേക്കുള്ള മൊത്തം ഇന്ധന വിൽപനയിലും 20 ശതമാനം വർധന രേഖപ്പെടുത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.