കുവൈത്ത് സിറ്റി: കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ ബാലവേദി കുവൈത്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ‘മഴവില്ല്-2023’ ചിത്രരചന മത്സരം ഖൈത്താൻ കാർമൽ സ്കൂളിൽ നടന്നു.
കിന്റർ ഗാർഡൻ, സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. മത്സരവിജയികളെ പിന്നീട് പ്രഖ്യാപിക്കും. ചിത്രരചന മത്സരത്തോടനുബന്ധിച്ച് ‘ദ വാർ എഗൻസ്റ്റ് ഹ്യൂമാനിറ്റി’ എന്ന ശീർഷകത്തിൽ ഓപൺ കാൻവാസും സംഘടിപ്പിച്ചു.
ഉദ്ഘാടന ചടങ്ങിൽ കല കുവൈത്ത് പ്രസിഡന്റ് കെ.കെ. ശൈമേഷ് അധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാഭവൻ ഇന്ത്യൻ എജുക്കേഷൻ സ്കൂൾ പ്രിൻസിപ്പൽ പ്രേംകുമാർ ഉദ്ഘാടനം ചെയ്തു. ട്രഷറർ അജ്നാസ്, ബാലവേദി ജന. സെക്രട്ടറി അഞ്ജലിറ്റ രമേശ് എന്നിവർ ആശംസകളർപ്പിച്ചു. ടി. പ്രജോഷ്, ബിജോയ് എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. കല ജനറൽ സെക്രട്ടറി സി. രജീഷ് സ്വാഗതവും സംഘാടക സമിതി ജനറൽ കൺവീനർ കിരൺ കാവുങ്കൽ നന്ദിയും പറഞ്ഞു. ബാലവേദി സംഘടിപ്പിച്ച ‘സയൻഷ്യ 2023’ലെ ചാമ്പ്യൻഷിപ് നേടിയ സ്കൂളുകൾക്കുള്ള ട്രോഫി ചടങ്ങിൽ വിതരണംചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.