കുവൈത്ത് സിറ്റി: ഫ്യൂച്ചർ ഐ തിയറ്റർ ലോക നാടകദിനം ആഘോഷിച്ചു. മംഗഫ് മെമ്മറീസ് ഹാളിൽ നടന്ന ചടങ്ങിൽ ഫ്യൂച്ചർ ഐ തിയറ്റർ പ്രസിഡൻറ് വട്ടിയൂർക്കാവ് കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഉണ്ണി കൈമൾ സ്വാഗതം പറഞ്ഞു. രക്ഷാധികാരി കെ.കെ. ഷെമേജ് കുമാർ ലോക നാടക സന്ദേശം വായിച്ചു. സാമൂഹിക പ്രവർത്തകരായ മുബാറക് കാമ്പ്രത്ത്, കൃഷ്ണൻ കടലുണ്ടി, നാടകപ്രവർത്തകരായ പ്രദീപ് മേനോൻ, പ്രമോദ് മേനോൻ, കുമാർ തൃത്താല, സിനിമാസംവിധായകൻ അമീർ അലി, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ പ്രഫസറായ ശ്രീജിത്ത് രമണൻ എന്നിവർ സംസാരിച്ചു.
ഫ്യൂച്ചർ ഐ തിയറ്റർ ഇന്ത്യൻ എംബസിയിൽ അവതരിപ്പിച്ച 'ആസാദീ കാ അമൃത് മഹോത്സവ്' നാടകം സ്ക്രീനിൽ പ്രദർശിപ്പിച്ചു. ജോയൻറ് ട്രഷറർ സുശീൽ നന്ദി പറഞ്ഞു. രമ്യ രതീഷ്, സന്തോഷ് കുട്ടത്ത്, പ്രമോദ്, ആദർശ് എന്നിവർ പരിപാടി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.