ചി​ത്ര​കാ​രി മ​ർ​വ മു​സ്ത​ഫ​ക്ക് ഗാ​ന്ധി സ്മൃ​തി കു​വൈ​ത്തി​ന്റെ

ഉ​പ​ഹാ​രം പ്ര​സി​ഡ​ന്റ് പ്ര​ചോ​ദ് ഉ​ണ്ണി കൈ​മാ​റു​ന്നു

ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം

കു​വൈ​ത്ത് സി​റ്റി: ഗാ​ന്ധി സ്മൃ​തി കു​വൈ​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം ഫാ. ​ഡേ​വി​സ് ചി​റ​മ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്റ് പ്ര​ചോ​ദ് ഉ​ണ്ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്‌​ലാ​നി​യ പെ​യ്റ്റ​ൻ ദേ​ശ​ഭ​ക്തി​ഗാ​നം ആ​ല​പി​ച്ചു. ര​ക്ഷാ​ധി​കാ​രി റെ​ജി സെ​ബാ​സ്റ്റ്യ​ൻ, ബി​നു മാ​സ്റ്റ​ർ ,ബേ​ക്ക​ൻ ജോ​സ​ഫ്, ലാ​ക് ജോ​സ്, നി​സാ​ർ പി​ള്ള, മ​ണി പു​ത്തൂ​ർ,

സ​ന്തോ​ഷ് തി​ടു​മ്മ​ൽ, ഷി​ന്റോ ജോ​ർ​ജ്, ജോ​ബി തോ​മ​സ്, പോ​ളി അ​ഗ​സ്റ്റി​ൻ, വ​നി​ത ചെ​യ​ർ​പേ​ഴ്സ​ൻ ഷി​ബാ പെ​യ്റ്റ​ൻ, വ​നി​ത വേ​ദി ട്ര​ഷ​റ​ർ ജാ​സ്മി​ൻ റൂ​ഫ​സ്, നി​സാ​ർ എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. മ​ധു മാ​ഹി സ്വാ​ഗ​ത​വും അ​ഖി​ലേ​ഷ് മാ​ലൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

‘എ​ന്റെ സ്വാ​ത​ന്ത്ര്യ​സ​മ​ര ചി​ന്ത​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ന​ട​ത്തി​യ പ്ര​ബ​ന്ധ മ​ത്സ​ര​ത്തി​ൽ അ​ൽ​വി​ന ജോ​ബി, ജെ​റോ​ൺ സ​ജി, ജെ​റി​ൻ റൂ​ഫ്, ആ​ഗ്നേ​യ് അ​ജി​ത് കു​മാ​ർ, അ​ൽ​ഡ്രി തോ​മ​സ്, അ​നു​വി​യ പു​ത്തൂ​ർ എ​ന്നി​വ​ർ സ​മ്മാ​ന​ങ്ങ​ൾ നേ​ടി. ചി​ത്ര​കാ​രി മ​ർ​വാ മു​സ്ത​ഫ​യെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു.

എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ഓ​ച്ച​ന്തു​രു​ത്ത് ഇ​ൻ​ഫ​ന്റ് ജീ​സ​സ് കോ​ൺ​വ​ന്റ് സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി​യ​താ​യും സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Tags:    
News Summary - Gandhi Memorial Kuwait Independence Day celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.