അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കിലെ സ്വാതന്ത്ര്യ ദിനാഘോഷത്തിൽനിന്ന്

അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കി​ൽ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ സ്വ​കാ​ര്യ ആ​രോ​ഗ്യ രം​ഗ​ത്തെ മു​ൻ നി​ര​യി​ലു​ള്ള ഷി​ഫ അ​ൽ ജ​സീ​റ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പി​ന്റെ അ​ൽ നാ​ഹി​ൽ ക്ലി​നി​ക് ബ്രാ​ഞ്ചി​ൽ ഇ​ന്ത്യ​ൻ സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷി​ച്ചു .

നാ​മി​ന്ന് ആ​ഘോ​ഷി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം ന​മ്മു​ടെ പൂ​ര്‍വി​ക​ർ ഒ​രു​പാ​ട് യാ​ത​ന​ക​ളി​ലൂ​ടെ നേ​ടി ത​ന്ന​താ​ണെ​ന്ന് ഓ​ർ​ക്ക​ണ​മെ​ന്ന് പ​രി​പാ​ടി​യി​ൽ ഉ​ണ​ർ​ത്തി. ക്ലി​നി​ക്ക് അ​ഡ്മി​ൻ മാ​നേ​ജ​ർ വി​ജി​ത്ത്, മാ​നേ​ജ്മെ​ന്റ് പ്ര​തി​നി​ധി ലൂ​സി​യ, ഡോ. ​പെ​ത്രു ദേ​വ​ദാ​സ​ൻ ,ഡോ. ​ആ​ശി​ഷ് ചൗ​ധ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു .

അ​ൽ നാ​ഹി​ൽ ക്ലി​നി​ക്കി​ലെ മെ​ഡി​ക്ക​ൽ -പാ​രാ മെ​ഡി​ക്ക​ൽ സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ ജീ​വ​ന​ക്കാ​രും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു . ആ​ഘോ​ഷ ഭാ​ഗ​മാ​യി കേ​ക്ക് മു​റി​ക്കു​ക​യും മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു.

Tags:    
News Summary - Independence Day celebrated at Al Nahil Clinic

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.