കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ രാ​ഷ്ട്ര​ര​ക്ഷാ സം​ഗ​മ​ത്തി​ൽ​നി​ന്ന്

കെ.​ഐ.​സി രാ​ഷ്ട്ര​ര​ക്ഷാ സം​ഗ​മം

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്ത് കേ​ര​ള ഇ​സ്‌​ലാ​മി​ക് കൗ​ൺ​സി​ൽ (കെ.​ഐ.​സി) രാ​ഷ്ട്ര​ര​ക്ഷ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. മം​ഗ​ഫ് മ​ല​ബാ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സം​ഗ​മം കേ​ന്ദ്ര ചെ​യ​ർ​മാ​ൻ ശം​സു​ദ്ദീ​ൻ ഫൈ​സി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​സ്മാ​യി​ൽ ഹു​ദ​വി പ്രാ​ർ​ഥ​ന നി​ർ​വ​ഹി​ച്ചു.

അ​ബ്ദു​ൽ ഗ​ഫൂ​ർ ഫൈ​സി സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ത്തു. ഇ​സ്മാ​യി​ൽ വ​ള്ളി​യോ​ത്ത് പ്ര​മേ​യ പ്ര​ഭാ​ഷ​ണം നി​ർ​വ​ഹി​ച്ചു. നൂ​റ്റാ​ണ്ടു​ക​ള്‍ നീ​ണ്ട അ​ധി​നി​വേ​ശ വി​രു​ദ്ധ പോ​രാ​ട്ട​ത്തി​ല്‍ ആ​യി​ര​ക്ക​ണ​ക്കി​ന് ധീ​ര ദേ​ശാ​ഭി​മാ​നി​ക​ൾ അ​വ​രു​ടെ ചോ​ര​യും വി​യ​ർ​പ്പും ഒ​ഴു​ക്കി​യാ​ണ് നാം ​ഇ​ന്ന​നു​ഭ​വി​ക്കു​ന്ന സ്വാ​ത​ന്ത്ര്യം നേ​ടി​ത്ത​ന്ന​ത്.

വൈ​വി​ധ്യ​ങ്ങ​ളെ ചേ​ർ​ത്തു പി​ടി​ച്ചും ജ​നാ​ധി​പ​ത്യ മ​തേ​ത​ര​ത്വ മൂ​ല്യ​ങ്ങ​ളെ സം​ര​ക്ഷി​ച്ചും രാ​ജ്യ​ത്തി​ന്റെ പൈ​തൃ​കം ത​ക​രാ​തെ സം​ര​ക്ഷി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു. ഭ​ര​ണ​ഘ​ട​ന ജ​ന​ങ്ങ​ള്‍ക്ക് ഉ​റ​പ്പു​ന​ല്‍കു​ന്ന സ്വാ​ത​ന്ത്ര്യം, നീ​തി, സ​മ​ത്വം, സാ​ഹോ​ദ​ര്യം എ​ന്നി​വ ഇ​നി​യും യാ​ഥാ​ർ​ഥ്യ​മാ​കാ​ത്ത​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. ആ​ബി​ദ് ഫൈ​സി സ്വാ​ഗ​ത​വും ഫൈ​സ​ൽ കു​ണ്ടൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - KIC Rashtraraksha Sangamam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.