കുവൈത്ത് സിറ്റി: സെവൻത് റിങ് റോഡിന് സമീപം മാലിന്യ നിക്ഷേപ സ്ഥലത്ത് തീപിടിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് സംഭവം. തീപിടിക്കുന്ന മാലിന്യങ്ങൾ തുറസ്സായ സ്ഥലങ്ങളിൽ കൂട്ടിയിട്ടതാണ് കാരണമെന്നും ഉടൻ തീ അണച്ചതായും കുവൈത്ത് മുനിസിപ്പാലിറ്റി പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടർ മുഹമ്മദ് സന്ദൻ അറിയിച്ചു. രണ്ട് ദിവസങ്ങളിലായി ആറ് ഗവർണറേറ്റുകളിലുടനീളമുള്ള വാണിജ്യ, റസിഡൻഷ്യൽ കെട്ടിടങ്ങളിൽ നിന്ന് വലിയ അളവിൽ അവശിഷ്ടങ്ങളും മാലിന്യങ്ങളും നീക്കം ചെയ്തായും അദ്ദേഹം അറിയിച്ചു. വ്യാഴം, വെള്ളി ദിവസങ്ങളിലായി ഏകദേശം 568 ടൺ മാലിന്യമാണ് നീക്കം ചെയ്തത്. സാധാരണയായി 100 മുതൽ 150 ടൺ വരെയാണ് ഉണ്ടാകുക.
ഇതിൽ മിക്കവയും വേഗത്തിൽ കത്തുന്നവയും സൈറ്റിന്റെ ശേഷിയേക്കാൾ കൂടുതലുമാണ്. ബുധനാഴ്ച മംഗഫിലുണ്ടായ തീ പിടിത്തത്തിന് പിറകെ രാജ്യത്ത് കെട്ടിടങ്ങളിലും താമസസ്ഥലങ്ങളിലും അധികൃതർ പരിശോധന ആരംഭിച്ചിട്ടുണ്ട്. അനധികൃത നിർമാണങ്ങളും പാഴ്വസ്തുക്കളും നീക്കം ചെയ്യാനും കർശന നിർദേശമുണ്ട്. ഇതാണ് മാലിന്യങ്ങളുടെ അളവിൽ വർധനയുണ്ടാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.