കുവൈത്ത് സിറ്റി: ‘ഖുർആനും ജീവിതവും’ എന്ന തലക്കെട്ടിൽ ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) ഖുർആൻ പഠിതാക്കളുടെ സംഗമം സംഘടിപ്പിച്ചു. ഖുർആനിന്റെ പ്രാധാന്യത്തെക്കുറിച്ചും ജീവിതത്തിൽ എങ്ങനെ പ്രവർത്തികമാക്കണമെന്നും കെ.ഐ.ജി വൈസ് പ്രസിഡന്റ് സക്കീർ ഹുസൈൻ തുവ്വൂർ ക്ലാസെടുത്തു.
എല്ലാകാലത്തെയും ജനങ്ങൾക്ക് ഉള്ളതാണ് ഖുർആൻ എന്നും അതിന്റെ ആഴങ്ങളിലേക്ക് ഇറങ്ങുമ്പോൾ കൂടുതൽ മാധുര്യം അനുഭവപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഖുർആൻ ജീവിതത്തിൽ പ്രാവർത്തികമാക്കുമ്പോഴേ ഒരാൾ യഥാർഥ മുസ്ലിം ആയി തീരുകയുള്ളൂ എന്നും ഉണർത്തി.
ഖുർആൻ പഠിതാക്കളുടെ സംഗമ സദസ്സ്
മനുഷ്യജീവിതത്തിന്റെ സൂഷ്മ തലങ്ങളിൽ പോലും ഇടപെട്ട്, സുതാര്യമായ വ്യക്തിത്വത്തെ രൂപപ്പെടുത്തിയെടുക്കുന്ന ഖുർആനുമായുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തണമെന്ന്
ഐവ പ്രസിഡന്റ് മെഹ്ബൂബ അധ്യക്ഷ പ്രസംഗത്തിൽ ഓർമപ്പെടുത്തി. വനിതകൾക്കുവേണ്ടി നടത്തിയ തംഹീദുൽ മർഅ:പരീക്ഷ വിജയികൾക്കുള്ള സമ്മാനം യോഗത്തിൽ വിതരണം ചെയ്തു. ഐവ കാമ്പയിനോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ സമ്മാനദാനവും നിർവഹിച്ചു. ഷമീമ ഖുർആൻ പാരായണം നടത്തി. ഐവ സെക്രട്ടറി സൂഫിയ സാജിദ് സ്വാഗതവും വൈസ് പ്രസിഡന്റ് വർദ്ദ അൻവർ ഉദ്ബോധനവും പ്രാർഥനയും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.