കുവൈത്ത് സിറ്റി: രാജ്യത്ത് സ്വർണവില ഇടിഞ്ഞതോടെ നിക്ഷേപാവസരമായി കണ്ട് വാങ്ങിക്കൂട്ടി സ്വദേശികൾ. കുവൈത്തികൾ പൊതുവെ സ്വർണാഭരണങ്ങൾ വൻതോതിൽ ഉപയോഗിക്കുന്നവരല്ലെങ്കിലും നിക്ഷേപമായി കണ്ട് വാങ്ങുന്നതായാണ് വിപണിയിൽനിന്നുള്ള വിവരം.
കഴിഞ്ഞ ജൂണിന് ശേഷമുള്ള കുറഞ്ഞ നിരക്കിലേക്ക് വിലയിടിഞ്ഞപ്പോൾ കച്ചവടം വർധിപ്പിച്ചതായി വ്യാപാരികൾ പറയുന്നു.
24 കാരറ്റ് സ്വർണം ഗ്രാമിന് 16.800 ദീനാർ, 22 കാരറ്റ് 16.400 ദീനാർ, 21 കാരറ്റ് 15.650 ദീനാർ, 18 കാരറ്റ് 13.400 ദീനാർ എന്നിങ്ങനെയാണ് വില രേഖപ്പെടുത്തിയത്. ഇത് കഴിഞ്ഞ ജൂണിന് ശേഷമുള്ള കുറഞ്ഞവിലയാണ്.
അതിനിടെ കുവൈത്തിൽ സ്വർണവസ്ത്രം പ്രചാരം നേടുന്നതായി കഴിഞ്ഞ മാസം റിപ്പോർട്ടുണ്ടായിരുന്നു.
21ഉം 18ഉം കാരറ്റ് സ്വർണം കൊണ്ട് നിർമിച്ച വസ്ത്രങ്ങൾക്ക് ആവശ്യക്കാരേറി വരുന്നതായി ഇൗ രംഗത്തെ വിദഗ്ധൻ പറയുന്നു. ഇത് പുതിയ ഉൽപന്നമല്ലെങ്കിലും സമീപകാലത്ത് കുവൈത്തി സ്ത്രീകൾക്കിടയിൽ പ്രചാരം വർധിച്ചു. 300 ഗ്രാം വരെ തൂക്കമുള്ള 5000 മുതൽ 60000 വരെ ദീനാർ വിലയുള്ള വസ്ത്രങ്ങൾ ഉണ്ട്.
തുർക്കിയിൽനിന്നും യു.എ.ഇയിൽനിന്നും ഉപഭോക്താക്കളുടെ ഇഷ്ടമനുസരിച്ച് രൂപകൽപനചെയ്ത സ്വർണവസ്ത്രങ്ങൾ ഒരു സ്ഥാപനം എത്തിച്ചതോടെയാണ് കൂടുതൽ ആവശ്യക്കാരുണ്ടായത്. ഒാൺലൈനിൽ ഇത്തരം ഉൽപന്നങ്ങളുടെ പരസ്യം കാണാം. ആഡംബരവസ്ത്രം എന്നതിനൊപ്പം ദീർഘകാല നിക്ഷേപം എന്ന നിലയിൽ കൂടി ആളുകൾ ഇതിനോട് താൽപര്യം പ്രകടിപ്പിക്കുന്നതായാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.