കുവൈത്ത് സിറ്റി: ജി.സി.സിയിലെ മുൻനിര ഹൈപ്പർ മാർക്കറ്റ് ശൃംഖലകളിലൊന്നായ ഗ്രാൻഡ് ഹൈപ്പർ 64ാമത് ഒൗട്ട്ലെറ്റ് ഹവല്ലി ബ്ലോക്ക് പത്തിൽ ഉസ്മാൻ സ്ട്രീറ്റിൽ അൽ അദസാനി കോംപ്ലക്സിൽ തുറന്നു. ഒറ്റ നിലയിൽ 20000 ചതുരശ്ര അടിയിൽ പ്രവർത്തിക്കുന്ന പുതിയ ഒൗട്ട്ലെറ്റ് കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ലളിമായാണ് ഉദ്ഘാടനം ചെയ്തത്.
ഭക്ഷ്യ, ഭക്ഷ്യഇതര വസ്തുക്കൾ കൂടുതൽ സഞ്ചരിക്കാതെ ഉപഭോക്താക്കൾക്ക് അടുത്തുതന്നെ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കോവിഡ് കാലത്തും പുതിയ സ്റ്റോർ തുറന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ കോവിഡ് സുരക്ഷാ മാർഗനിർദേശങ്ങൾ പാലിച്ചാണ് ഉദ്ഘാടന ചടങ്ങ് നടത്തിയത്. ഇടക്കിടെ അണുനശീകരണം നടത്തിയും സന്ദർശകരുടെ താപനില പരിശോധിച്ചും മാസ്കും കയ്യുറയും ധരിക്കുന്നുവെന്ന് ഉറപ്പുവരുത്തിയും ഉപഭോക്താക്കളുടെ സുരക്ഷ ഉറപ്പുവരുത്തുന്നുണ്ട്. കുവൈത്തിലെ 20ാമതും ഹവല്ലിയിലെ മൂന്നാമതും സ്റ്റോറുമാണ് തുറന്നത്. കുവൈത്തിൽ പ്രതിദിനം ശരാശരി 60000 ഉപഭോക്താക്കൾക്ക് ദിവസവും സേവനം നൽകുന്നു.
ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് മുഖ്യരക്ഷാധികാരി ജാസിം മുഹമ്മദ് അൽ സർറാഹ്, ക്യാപ്റ്റൻ സഅദ് മുഹമ്മദ് ഹമദാഹ്, റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, സി.ഇ.ഒ മുഹമ്മദ് സുനീർ, സി.ഒ.ഒ റാഹിൽ ബാസിം, ജനറൽ മാനേജർ തഹ്സീർ അലി എന്നിവർ ചേർന്നാണ് ഉദ്ഘാടനം ചെയ്തത്.
ദുബൈ ആസ്ഥാനമായ റീജൻസി ഗ്രൂപ്പിന് കീഴിലുള്ള ഗ്രാൻഡ് ഹൈപ്പറിൽ എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ വിപുലമായ ശേഖരമാണുള്ളത്. ഇന്ത്യ, ചൈന, തായ്ലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, തുർക്കി, മറ്റു യൂറോപ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഉൽപാദിപ്പിക്കുന്ന ഗുണമേന്മയുള്ള ഉൽപന്നങ്ങളാണ് നേരിട്ട് വിപണിയിലെത്തിക്കുന്നത്. ലോകോത്തര നിലവാരമുള്ള ഷോപ്പിങ് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതാണ് ഗ്രാന്ഡിെൻറ വിജയ രഹസ്യമെന്നും ഇടനിലക്കാരില്ലാതെ നേരിട്ട് ഉത്പാദന കേന്ദ്രത്തില്‍നിന്നും സാധനങ്ങള്‍ എത്തിക്കുന്നത് കൊണ്ടാണ് വില കുറക്കാൻ കഴിയുന്നതെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.