പെരുന്നാളിനെ വരവേൽക്കാൻ ഗ്രാൻഡ് ഹൈപ്പർ ഒരുങ്ങി

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ആയ ഗ്രാൻഡ് ഹൈപ്പർ ചെറിയ പെരുന്നാളിനെ വരവേൽക്കാൻ ഒരുങ്ങി. ഈദ് സ്പെഷൽ കലക്ഷനുകളും ഉൽപന്നങ്ങളുടെ വിപുല ശേഖരവും അതിശയിപ്പിക്കുന്ന വിലക്കുറവുമായാണ് ഗ്രാൻഡ് പെരുന്നാളിനെ വരവേൽക്കുന്നത്. പെരുന്നാളിന് ഒഴിച്ചുകൂടാൻ പറ്റാത്ത സാധനങ്ങൾ കുവൈത്തിലെ മികച്ച വിലയിൽ ലഭിക്കും. ഗ്രാൻഡ് ഹൈപ്പറിന്‍റെ കുവൈത്തിലെ 26 ഷോറൂമുകളും വമ്പിച്ച വിലക്കിഴിവിലും ഗുണമേന്മയിലും അവശ്യസാധനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. വസ്ത്രങ്ങൾ മൂന്നെണ്ണം വാങ്ങുമ്പോൾ ഒന്ന് സൗജന്യമായി ലഭിക്കും. ഇടനിലക്കാരില്ലാതെ ഉല്‍പാദന കേന്ദ്രങ്ങളില്‍നിന്ന് നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനാലാണ് വിലക്കുറവിൽ നൽകാൻ കഴിയുന്നതെന്ന് മാനേജ്മെൻറ് വ്യക്തമാക്കി. ഓണ്‍ലൈനായി ബുക്ക് ചെയ്താല്‍ കുവൈത്തിലെവിടെയും സാധനങ്ങള്‍ വീട്ടിലെത്തിച്ചുകൊടുക്കുന്നതിനുള്ള സംവിധാനവുമുണ്ടെന്ന് മാനേജ്മെൻറ് അറിയിച്ചു.

Tags:    
News Summary - Grand Hyper is ready to welcome the festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.