കുവൈത്ത് സിറ്റി: ജി.സി.സിയിലെ പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ ഗ്രാൻഡ് ഹൈപ്പർ കുവൈത്തിലെ 26ാമത് ശാഖ വ്യാഴാഴ്ച രാവിലെ 11ന് സുലൈബിയ ഇൻഡസ്ട്രിയൽ ഏരിയ ബ്ലോക്ക് രണ്ടിൽ തുറക്കും. റീജൻസി ഗ്രൂപ്പിന് കീഴിലെ 78ാമത് ഔട്ട്ലെറ്റ് ആണിത്. 10,000 ചതുരശ്ര അടി വിസ്തൃതിയിൽ ഒറ്റ ബേസ്മെൻറ് ഫ്ലോറിലാണ് ഔട്ട്ലെറ്റ്. ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിലേക്ക് കടക്കുകയും പരമാവധി ഉപഭോക്താക്കളിലേക്ക് എത്താൻ ഹോം ഡെലിവറി സേവനം ആരംഭിക്കുകയും ചെയ്തു. കുറഞ്ഞ വിലക്ക് ഉയർന്ന നിലവാരമുള്ള ഉൽപന്നങ്ങൾ നൽകുന്നതാണ് ഗ്രാൻഡിനെ ജനകീയമാക്കുന്നതെന്ന് മാനേജ്മെൻറ് പറഞ്ഞു. എല്ലാ ഉപഭോക്താക്കൾക്കും എത്തിച്ചേരുക എന്ന ദൗത്യം സാക്ഷാത്കരിക്കുന്നതിന് കുവൈത്തിലെ എല്ലാ പ്രധാന മേഖലകളിലും ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കാനും കുവൈത്ത് ജനതക്ക് സേവനം നൽകാനുമാണ് ഗ്രാൻഡ് ലക്ഷ്യം വെക്കുന്നത്. വെബ്സൈറ്റിലൂടെയും ഗ്രാൻഡ് ആപ്പിലൂടെയും ഓൺലൈൻ ഷോപ്പിങ് ഫലപ്രദമായി നടത്തുന്നു. എല്ലാ ആപ് സ്റ്റോറുകളിലും ഗ്രാൻഡ് ആപ് ലഭ്യമാണ്. ഗ്രാൻഡ് കുവൈത്തിൽ പ്രതിദിനം 75,000ലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതായും മാനേജ്മെൻറ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.