ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മ​ൻ​ഗ​ഫ് ഔ​ട്ട്‍ലെ​റ്റ് ജാ​സിം മു​ഹ​മ്മ​ദ്‌ ഖ​മീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ മ​ൻ​ഗ​ഫി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ മു​ൻ​നി​ര റീ​ട്ടെ​യി​ൽ ശൃം​ഖ​ല​യാ​യ ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ പു​തി​യ ഔ​ട്ട്‍ല​റ്റ് മ​ൻ​ഗ​ഫി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു.

മം​ഗ​ഫ് ബ്ലോ​ക്ക് നാ​ലി​ൽ സ്ട്രീ​റ്റ് 22 ലാ​ണ് പു​തി​യ ഗ്രാ​ൻ​ഡ് ഫ്ര​ഷ്. നി​ര​വ​ധി ക​മ്പ​നികളും അ​ക്ക​മ​ഡേ​ഷ​നു​ക​ളും താ​മ​സ സ​മു​ച്ച​യ​ങ്ങ​ളു​മു​ള്ള പ്ര​ദേ​ശ​ത്തു ഏ​റ്റ​വും സൗ​ക​ര്യ​പ്ര​ദ​മാ​യ നി​ല​യി​ലാ​ണ് ഔ​ട്ട്‍ല​റ്റ്. ഗ്രാ​ൻ​ഡ് ഹൈ​പ്പ​റി​ന്റെ കു​വൈ​ത്തി​ലെ 43ാമ​ത് ഔ​ട്ട്‍ല​റ്റാ​ണി​ത്.ജാ​സിം മു​ഹ​മ്മ​ദ്‌ ഖ​മീ​സ് ഔ​ട്ട്‌​ലെ​റ്റ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി, സി.​ഇ.​ഒ മു​ഹ​മ്മ​ദ് സു​നീ​ർ, ഡി.​ആ​ർ.​ഒ ത​ഹ്സീ​ർ അ​ലി, സി.​ഒ.​ഒ മു​ഹ​മ്മ​ദ് അ​സ് ലം ​ചേ​ലാ​ട്ട്, അ​മാ​നു​ള്ള മ​റ്റു മാ​നേ​ജ്‌​മെ​ന്റ് പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

പു​തി​യ ഔ​ട്ട്‌​ലെ​റ്റി​ൽ ലോ​ക​മെ​മ്പാ​ടു​മു​ള്ള പ​ഴ​ങ്ങ​ൾ, പ​ച്ച​ക്ക​റി​ക​ൾ, മാം​സം, സീ​ഫു​ഡ് എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി പു​തി​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ ല​ഭ്യ​മാ​ണ്.

പ​ല​ച​ര​ക്ക് സാ​ധ​ന​ങ്ങ​ൾ, വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക്സ്, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, വ​സ്ത്ര​ങ്ങ​ൾ, പാ​ദ​ര​ക്ഷ​ക​ൾ തു​ട​ങ്ങി പ്ര​വാ​സി​ക​ളു​ടെ​യും കു​വൈ​ത്ത് പൗ​ര​ന്മാ​രു​ടെ​യും അ​ഭി​രു​ചി​ക​ളും ആ​വ​ശ്യ​ങ്ങ​ളും നി​റ​വേ​റ്റു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ഉ​ൽ​പ​ന്ന​ങ്ങ​ളും ഈ ​സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്.

രാ​ജ്യ​ത്ത് എ​ല്ലാ​യി​ട​ത്തും ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ന്‍റെ സാ​ന്നി​ധ്യം എ​ന്ന കാ​ഴ്ച​പ്പാ​ടു​മാ​യാ​ണ് പു​തി​യ സ്റ്റോ​ർ തു​റ​ക്കു​ന്ന​തെ​ന്ന് ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ കു​വൈ​ത്ത് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​യൂ​ബ് ക​ച്ചേ​രി പ​റ​ഞ്ഞു.

വ​ള​ർ​ച്ച​യും വി​ജ​യ​വും കൈ​വ​രി​ക്കാ​ൻ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​നെ പ്രാ​പ്ത​മാ​ക്കി​യ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ​യും മു​നി​സി​പ്പ​ൽ അ​ധി​കൃ​ത​രു​ടെ​യും പി​ന്തു​ണ​ക്കും അ​ദ്ദേ​ഹം ന​ന്ദി​പ​റ​ഞ്ഞു.

Tags:    
News Summary - Grand Hyper started operating in Mangaf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.