903 പേർക്കുകൂടി കോവിഡ്​; 842 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ചൊവ്വാഴ്​ച 903 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,33,381 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. ചൊവ്വാഴ്​​​ച 842 പേർ ഉൾപ്പെടെ 1,24,156 പേർ രോഗമുക്​തി നേടി. അഞ്ചുപേർ കൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 821 ആയി. ബാക്കി 8404 പേരാണ്​ ചികിത്സയിലുള്ളത്​. 115 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 7847 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​.

ഇതുവരെ 9,79,336 പേർക്ക്​ കുവൈത്തിൽ കോവിഡ്​ പരിശോധന നടത്തി. പുതിയ കേസുകളും രോഗമുക്​തിയും സമീപ ആഴ്​ചകളിലെ കൂടിയ നിലയാണ്​ ചൊവ്വാഴ്​ച രേഖപ്പെടുത്തിയത്​.

മാസങ്ങൾക്ക്​ ശേഷമാണ്​ 900ത്തിന്​ മുകളിൽ പുതിയ കേസുകൾ റി​പ്പോർട്ട്​ ചെയ്യുന്നത്​. അതിനൊപ്പം രോഗമുക്​തിയും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും കുറഞ്ഞത്​ ആശ്വാസമാണ്​. തീവ്രപരിചരണ വിഭാഗത്തിൽ 90 ശതമാനവും കുവൈത്തികളാണ്​. പുതിയ കേസുകളും​ രോഗമുക്​തിയും രണ്ടുമാസത്തിലേറെയായി​ ഏകദേശം ഒപ്പത്തിനൊപ്പമാണ്​. അതുകൊണ്ടുതന്നെ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 8000ത്തിന്​ മുകളിലായി​ തുടരുകയാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.