452 പേർക്കുകൂടി കോവിഡ്​; 798 പേർക്ക്​ രോഗമുക്തി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ ബുധനാഴ്​ച 452 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 1,38,337 പേർക്കാണ്​ വൈറസ്​ ബാധിച്ചത്​. 798 പേർ ഉൾപ്പെടെ 1,29,839 പേർ രോഗമുക്തി നേടി.

ഒമ്പതു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ്​ മരണം 857 ആയി. ബാക്കി 7641 പേരാണ്​ ചികിത്സയിലുള്ളത്​. 105 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. 6068 പേർക്കാണ്​ പുതുതായി കോവിഡ്​ പരിശോധന നടത്തിയത്​. ആകെ 10,29,227 പേർക്കാണ്​ കുവൈത്തിൽ ഇതുവരെ ​കോവിഡ്​ പരിശോധന നടത്തിയത്​. മരണനിരക്ക്​ വീണ്ടും ഉയരുന്നതാണ്​ കഴിഞ്ഞ രണ്ടുദിവസത്തെ സവിശേഷത. രണ്ടും മൂന്നും ആയി കുറഞ്ഞ പ്രതിദിന മരണം വീണ്ടും ഉയരുന്നത്​ ആശങ്കയുയർത്തുന്നുണ്ട്​. അതേസമയം, പുതിയ കേസുകളിൽ കുറവുണ്ട്​. ഇതോടൊപ്പം രോഗമുക്തരുടെ എണ്ണവും കൂടുന്നതിനാൽ ആകെ ചികിത്സയിലുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ വർധനയുണ്ടായില്ല.

നവംബറിൽ കോവിഡ്​ വ്യാപനം വർധിക്കാൻ സാധ്യതയുണ്ടെന്ന്​ വിലയിരുത്തലുണ്ടായിരുന്നെങ്കിലും പ്രതീക്ഷിച്ച വർധന ഉണ്ടായിട്ടില്ല. അന്തരീക്ഷ ഉൗഷ്​മാവ്​ കുറഞ്ഞുവരുന്നതിനാൽ അടുത്ത മാസം നിർണായകമാണ്​. ഏതാനും ദിവസമായി പുതിയ കേസുകളേക്കാൾ കൂടുതലാണ്​ രോഗമുക്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.