കുവൈത്ത് സിറ്റി: കുവൈത്തിൽ കോവിഡ് കേസുകൾ അൽപം കുറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ 1000ത്തിന് മുകളിൽ വന്നതിൽനിന്ന് അൽപം കുറഞ്ഞ് 851 പുതിയ കേസുകളാണ് ശനിയാഴ്ച റിപ്പോർട്ട് ചെയ്തത്. ഇതുവരെ 1,76,903 പേർക്കാണ് വൈറസ് ബാധിച്ചത്. ആറു മരണം റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണം 998 ആയി. 717 പേർ കൂടി രോഗമുക്തി നേടി. ഇതുവരെ കുവൈത്തിൽ കോവിഡ് മുക്തരായത് 1,65,254 പേരാണ്. ബാക്കി 10,651 പേർ ചികിത്സയിലാണ്. 129 പേർ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ഏഴുപേർ വർധിച്ചു. 9119 പേർക്കാണ് വൈറസ് പരിശോധന നടത്തിയത്. ആകെ 16,60,406 പേർക്ക് വൈറസ് പരിശോധന നടത്തി.
ഒന്നര മാസം മുമ്പ് 3000ത്തിന് അടുത്ത് ആളുകൾ ചികിത്സയിലുണ്ടായിരുന്നതാണ് 10,651ലെത്തിയത്. പുതിയ കേസുകൾ കഴിഞ്ഞ ആഴ്ചകളിൽ ഗണ്യമായി വർധിച്ചതോടെ ചികിത്സയിലുള്ളവരുടെ എണ്ണം കൂടുകയായിരുന്നു. മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നത് ആശങ്ക സൃഷ്ടിക്കുന്നു.
നവംബർ, ഡിസംബർ മാസങ്ങളിൽ തണുപ്പ് വർധിക്കുന്നതിനാൽ കോവിഡ് വ്യാപനം വർധിക്കുമെന്ന ആശങ്കയുണ്ടായിരുന്ന സ്ഥാനത്ത് നില മെച്ചപ്പെെട്ടങ്കിലും അതിന് ശേഷം കേസുകൾ വർധിച്ചു. ജനുവരിയിലേതിനേക്കാൾ സ്ഥിതി വഷളാകുന്ന സ്ഥിതിയാണ് ഫെബ്രുവരിയിൽ കാണുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.