കുവൈത്ത് സിറ്റി: കുവൈത്തിൽ നിർബന്ധിത വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങിയാൽ 5000 ദീനാർ പിഴയും മൂന്നുമാസം തടവും ശിക്ഷ ലഭിക്കുമെന്ന് റിപ്പോർട്ട്. ആരോഗ്യമന്ത്രാലയം ഇത്തരത്തിൽ തീരുമാനമെടുത്തതായി അൽ റായ് ദിനപത്രം റിപ്പോർട്ട് ചെയ്തു. രണ്ടിൽ ഒരു ശിക്ഷയോ രണ്ടും ചേർത്തോ ലഭിക്കും.
കോവിഡ് പശ്ചാത്തലത്തിൽ വിദേശത്തുനിന്ന് കുവൈത്തിലെത്തുന്നവർ രണ്ടാഴ്ച വീട്ടുനിരീക്ഷണത്തിൽ കഴിയണമെന്നാണ് ഉത്തരവ്. വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങിയാൽ അധികൃതർക്ക് എളുപ്പം കണ്ടെത്താൻ കഴിയും.നിരീക്ഷണത്തിൽ കഴിയുന്നവരെ ഇലക്ട്രോണിക് വള അണിയിക്കുന്നുണ്ട്. ഇതുവഴി ആളുകളുടെ സഞ്ചാരഗതി ആഭ്യന്തര മന്ത്രാലയ ആസ്ഥാനത്തിരുന്നാൽ അറിയാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.