കുവൈത്ത് സിറ്റി: കുവൈത്തിൽ 717 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 73,785 പേർക്കാണ് വൈറസ് ബാധിച്ചത്. ബുധനാഴ്ച 731 പേർ ഉൾപ്പെടെ 65,451 പേർ രോഗമുക്തി നേടി. മൂന്നു പേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 489 ആയി.
ബാക്കി 7845 പേരാണ് ചികിത്സയിലുള്ളത്. 117 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4397 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്.470 കുവൈത്തികൾക്കും 247 വിദേശികൾക്കുമാണ് പുതുതായി വൈറസ് ബാധിച്ചത്. അഹ്മദി ഗവർണറേറ്റിൽ 187 പേർക്കും ഫർവാനിയ ഗവർണറേറ്റിൽ 154 പേർക്കും ഹവല്ലി ഗവർണറേറ്റിൽ 154 പേർക്കും ജഹ്റ ഗവർണറേറ്റിൽ 122 പേർക്കും കാപിറ്റൽ ഗവർണറേറ്റിൽ 100 പേർക്കുമാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
കുവൈത്ത് സിറ്റി: കർഫ്യൂ ലംഘനവുമായി ബന്ധപ്പെട്ട് കുവൈത്തിൽ ചൊവ്വാഴ്ച 22 പേർ അറസ്റ്റിലായി. 20 കുവൈത്തികളും രണ്ടു വിദേശികളുമാണ് പിടിയിലായത്. അഹ്മദി ഗവർണറേറ്റിൽ 17 പേർ, കാപിറ്റൽ ഗവർണറേറ്റിൽ മൂന്നുപേർ, മുബാറക് അൽ കബീർ ഗവർണറേറ്റിൽ രണ്ടുപേർ എന്നിങ്ങനെയാണ് അറസ്റ്റിലായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.