കുവൈത്ത് സിറ്റി: കുവൈത്തിൽ 675 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതുവരെ 78,145 പേർക്കാണ് വൈറസ് ബാധിച്ചത്.ബുധനാഴ്ച 528 പേർ ഉൾപ്പെടെ 69,771 പേർ രോഗമുക്തി നേടി. രണ്ടുപേർകൂടി മരിച്ചതോടെ രാജ്യത്തെ കോവിഡ് മരണം 507 ആയി. ബാക്കി 7867 പേരാണ് ചികിത്സയിലുള്ളത്.
96 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്. 4811 പേർക്കാണ് പുതുതായി കോവിഡ് പരിശോധന നടത്തിയത്. അഹ്മദി ഗവർണറേറ്റിൽ 188 പേർ, ഫർവാനിയയിൽ 148 , ജഹ്റയിൽ 115 , കാപിറ്റലിൽ 114 , ഹവല്ലിയിൽ 110 പേർ എന്നിങ്ങനെയാണ് പുതുതായി കോവിഡ് ബാധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.