കുവൈത്ത് സിറ്റി: പ്രവാസികളുടെ ശബ്ദമായി നിലകൊള്ളുന്ന ഗൾഫ് മാധ്യമത്തിെൻറ എല്ലാ സംരംഭങ്ങൾക്കും നിറഞ്ഞ പിന്തുണയുണ്ടാകുമെന്ന് കുവൈത്തിലെ സംഘടന നേതാക്കൾ പറഞ്ഞു. ഗൾഫ് മാധ്യമം, ബദർ അൽസമ ഫ്രീഡം ക്വിസിെൻറ സന്ദേശം വിദ്യാർഥികളിലേക്കും പൊതുസമൂഹത്തിലേക്കും എത്തിക്കാനായി വിളിച്ചുചേർത്ത സംഘടന നേതാക്കളുടെ ഒാൺലൈൻ സംഗമമാണ് െഎക്യദാർഢ്യത്തിെൻറയും സ്നേഹംപങ്കിടലിെൻറയും വേദിയായത്. സാമൂഹിക പ്രവർത്തനം കൊണ്ട് പ്രവാസജീവിതം ധന്യമാക്കിയ നേതാക്കളുടെയും പിന്തുണ ഗൾഫ് മാധ്യമത്തിന് മുതൽക്കൂട്ടാണെന്ന് സ്വാഗതസംഘം രക്ഷാധികാരി ഫൈസൽ മഞ്ചേരി അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ഇന്ത്യൻ അംബാസഡർ സിബി ജോർജിെൻറ വിഡിയോ സന്ദേശം പ്രദർശിപ്പിച്ചു. വർഗീസ് പുതുക്കുളങ്ങര, കെ.പി. സുരേഷ്, സജീവ് നാരായണൻ, ബഷീർ ബാത്ത, കെ.സി. ഗഫൂർ, അസ്ലം കുറ്റിക്കാട്ടൂർ, കൃഷ്ണൻ കടലുണ്ടി, ബാബുജി ബത്തേരി, രഘുപാൽ ബി.ഡി.കെ, പി.ജി. ബിനു, പ്രേംരാജ്, ബിനോയ് ചന്ദ്രൻ, അനീഷ് ബാബു, എം.എ. നിസാം, സലീം രാജ്, ഷാജി, ബിജോയ് ജോസഫ്, റഫീഖ് ബാബു പൊന്മുണ്ടം, ബാബു ഫ്രാൻസിസ്, രാജീവ് നടുവിലേമുറി, എം.എൻ. സലീം, ജിജി മാത്യു, സത്താർ കുന്നിൽ, വഹാബ് റഹ്മാൻ, പ്രവീൺ നന്തിലത്ത്, സമീർ കൊണ്ടോട്ടി, ഷൗക്കത്ത് വളാഞ്ചേരി, ഷാനിൽ വെങ്ങളത്ത്, അൻവിൻ കൊട്ടാരം, നൗഫൽ കോലക്കാട്ട്, അനസ് മുഹമ്മദ്, പ്രശോഭ്, ഹമീദ് മധൂർ, ജയിംസ് കൊട്ടാരം, റഫീഖ് കെ.സി, രതീഷ്, സുധൻ ആവിക്കര, ഇബ്രാഹിം കുന്നിൽ, ജാവേദ് ബിൻ ഹമീദ്, അബ്ദുൽ ഗഫൂർ ഫൈസി, ഉസാമ അബ്ദുൽ റസാഖ്, സി.എച്ച്. മുഹമ്മദ് കുഞ്ഞി, ഷൈജിത്ത്, സക്കീർ ഹുസൈൻ തുവ്വൂർ, അരുൾരാജ്, സാവിയോ ഡൊമിനിക്, റഹീം ആരിക്കാടി, അയ്യൂബ്, വിജയൻ ഇന്നാസിയ, നാസർ ചുള്ളിക്കര, ജോയ് ചിറ്റിലപ്പള്ളി, അലക്സ് മാത്യു, ജിനോ, റാഫി, വിപിൻ രാജേന്ദ്രൻ, ഹബീബ് മുറ്റിച്ചൂർ, ജസ്റ്റിൻ, ഒാമനക്കുട്ടൻ, അനിയൻകുഞ്ഞ് തുടങ്ങിയവർ സംസാരിച്ചു. ഗൾഫ് മാധ്യമം കുവൈത്ത് ബ്യൂറോ ഇൻചാർജ് എ. മുസ്തഫ സ്വാഗതവും റെസിഡൻറ് മാനേജർ പി.ടി. ശരീഫ് നന്ദിയും പറഞ്ഞു.
ഇന്ത്യയുടെ 75ാം സ്വാതന്ത്ര്യവാർഷികം, ഇന്ത്യ-കുവൈത്ത് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷം എന്നിവയോടനുബന്ധിച്ചാണ് ഇന്ത്യൻ എംബസിയുടെ രക്ഷാകർതൃത്വത്തിൽ ഗൾഫ് മാധ്യമം ബദർ അൽസമ മെഡിക്കൽ സെൻററുമായി സഹകരിച്ച് വിദ്യാർഥികൾക്കായി ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്. അശ്വമേധം എന്ന ടെലിവിഷൻ ഷോയിലൂടെ പ്രശസ്തനായ ജി.എസ്. പ്രദീപ് ഗ്രാൻഡ് ഫിനാലെയിൽ ക്വിസ് മാസ്റ്ററാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.