കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യ സേവന ദാതാക്കളിൽ മുൻനിരയിലുള്ള ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്, ഹലാ ഫെബ്രുവരി 2023 പ്രമോഷന്റെ ഭാഗമായി പ്രത്യേക പാക്കേജുകൾ പ്രഖ്യാപിച്ചു. ഇതിന്റെ ഭാഗമായി ഷിഫ അൽ ജസീറ ഫർവാനിയ, ഫഹാഹീൽ മെഡിക്കൽ സെന്ററുകളിൽ വിവിധ പരിശോധനകൾക്കും സേവനങ്ങൾക്കും പ്രത്യേക ഇളവുകൾ ലഭിക്കും.
ഷിഫ ഡയബറ്റിക് കെയർ അഞ്ചു ദിനാറിന് ലഭ്യമാണ്. രക്തത്തിലെ പഞ്ചസാര, സി.ബി.സി, കൊളസ്ട്രോൾ, എ.എൽ.ടി (ലിവർ സ്ക്രീനിങ്), എച്ച്ബിഎ1സി, മൈക്രോ ആൽബുമിൻ ടെസ്റ്റുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. കാൽസ്യം, വിറ്റാമിൻ ഡി, ആൽക്കലൈൻ ഫോസ്ഫേറ്റുകൾ, യൂറിക് ആസിഡ്, ആർ.എ ഫാക്ടർ ടെസ്റ്റുകൾ എന്നിവ ഉൾപ്പെടുന്ന ഷിഫ ഓർത്തോ കെയറിന് എട്ട് ദിനാർ മാത്രമേ ഉള്ളൂ. 20ദിനാറിനുള്ള ഹെയർ കെയർ പാക്കേജിൽ സി.ബി.സി, ഫെറിറ്റിൻ, ടി.എസ്.എച്ച്, വിറ്റമിൻ ഡി, വിറ്റമിൻ ബി12, സിങ്ക്, മഗ്നീഷ്യം പരിശോധനകൾ ഉൾപ്പെടുന്നു.
ബ്ലഡ് ഷുഗർ, സി.ബി.സി, കൊളസ്ട്രോൾ, എ.എൽ.ടി, ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിങ്) ടെസ്റ്റുകൾ, ബ്ലഡ് ഷുഗർ, എസ്.ജി.പി.ടി (ലിവർ സ്ക്രീനിങ്), ടി.എസ്.എച്ച് എന്നിവ ഉൾപ്പെടുന്ന അവശ്യ പരിചരണ പാക്കേജ് ഉൾപ്പെടെ രണ്ടു ദിനാറിനുള്ള അടിസ്ഥാന പരിചരണ പാക്കേജും ഓഫറുകളുടെ ഭാഗമാണ്.
ക്രിയാറ്റിനിൻ (കിഡ്നി സ്ക്രീനിങ്), ലിപിഡ് പ്രഫൈൽ, യൂറിക് ആസിഡ് എന്നിവ പരിശോധിക്കാൻ ഏഴു ദിനാർ മാത്രമേ ഇടാക്കൂ. ഈ മാസം 20 മുതൽ 28 വരെയാണ് പ്രത്യേക ഓഫറുകൾ.
പ്രത്യേക ഓഫറുകൾക്കൊപ്പം ഷിഫ അൽ ജസീറയുടെ നിലവിലുള്ള പാക്കേജുകളും തുടരുന്നുണ്ട്. 48 ദിനാർ മാത്രമുള്ള ഷിഫ ഓൾ ബോഡി കെയർ ഇതിൽ പ്രധാനമാണ്. ചെസ്റ്റ് എക്സ് റേ, അൾട്രാസൗണ്ട് സ്ക്രീനിഗ് അടക്കം 14 ടെസ്റ്റുകൾ ഇതിൽ ഉൾപ്പെടുന്നു. ബ്ലഡ് ഷുഗർ, സി.ബി.സി, കൊളസ്ട്രോൾ, എ.എൽ.ടി, ക്രിയാറ്റിനിൻ, യൂറിൻ അനാലിസിസ്, യൂറിക് ആസിഡ്, ഇ.സി.ജി എന്നിവ ഉൾപ്പെടുന്ന ഷിഫ മിനി ഓൾ ബോഡി കെയറും നിലവിലുണ്ട്. 12ദിനാർ മാത്രമേ ഇതിന് ചെലവ് വരൂ. ജി.സി.സിയിലുടനീളം 30 ലധികം ഔട്ട്ലെറ്റുകൾ ഉള്ള ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന് കുവൈത്തിൽ 14 വർഷത്തെ സേവന അനുഭവമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.