കുവൈത്ത് സിറ്റി: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിൽ പോകുന്ന ഇടപ്പാളയം കുവൈത്ത് ചാപ്റ്റർ മുഖ്യ രക്ഷാധികാരി ഹരിദാസന് സംഘടന യാത്രയയപ്പ് നൽകി. സംഘടനയെ പ്രവാസികൾക്കിടയിലും നാട്ടിലും ജനഹൃദയങ്ങളിൽ എത്തിക്കുന്നതിൽ അദ്ദേഹത്തിെൻറ പ്രവർത്തനങ്ങൾ വലുതായിരുന്നുവെന്ന് പ്രതിനിധികൾ അനുസ്മരിച്ചു. എടപ്പാളിെൻറ പരിസര പ്രദേശങ്ങളിലുള്ള എടപ്പാൾ, കാലടി, തവനൂർ, വട്ടംകുളം പഞ്ചായത്തുകാരുടെ കൂട്ടായ്മയാണ് ഇടപ്പാളയം. വട്ടംകുളം സ്വദേശിയാണ് ഹരിദാസൻ.
എക്സിക്യൂട്ടിവ് അംഗങ്ങൾ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിൽ രക്ഷാധികാരി നാസർ എടപ്പാൾ പൊന്നാടയണിയിച്ചു. ഗ്ലോബൽ വൈസ് പ്രസിഡൻറ് മോഹൻദാസ് തുയ്യം, പ്രസിഡൻറ് സുബൈർ മറവഞ്ചേരി, രക്ഷാധികാരി നാസർ എടപ്പാൾ, സെക്രട്ടറി നൗഫൽ കൊലക്കാട്ട്, ജോയൻറ് സെക്രട്ടറി ബഷീർ കാലടി എന്നിവർ ചേർന്ന് ഉപഹാരം കൈമാറി. നാട്ടിൽനിന്ന് സംഘടനയുടെ വളർച്ചക്കായി പ്രവർത്തിക്കുമെന്ന് ഹരിദാസൻ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.