കുവൈത്ത് സിറ്റി: കുവൈത്തിലെ സ്കൂളുകളിൽ ആരോഗ്യസുരക്ഷ നിയന്ത്രണങ്ങൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദ് പറഞ്ഞു. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതോടെ രാജ്യത്തെ ഒട്ടുമിക്ക നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. എന്നാൽ, സ്കൂളിൽ ഇപ്പോഴും സാമൂഹിക അകലം പാലിക്കുന്നു. മാർച്ച് ആറിനാണ് കുവൈത്തി സ്കൂളുകൾ തുറന്ന് രണ്ടാം സെമസ്റ്റർ അധ്യയനം ആരംഭിച്ചത്. കഴിഞ്ഞ സെമസ്റ്ററിലെ പോലെ കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ചാണ് അധ്യയനം. അലിഫ് വിഭാഗത്തിലുള്ളവർ ആണ് ഞായറാഴ്ച ക്ലാസിലെത്തിയത്. ബി ഗ്രൂപ് തിങ്കളാഴ്ചയാണ് ക്ലാസിൽ വരുന്നത്.
ഓരോ വിഭാഗവും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രീതിയിലാണ് ക്രമീകരണം. വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കുറച്ചുകാലം കൂടി തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്. രാജ്യത്തെ ഇന്ത്യൻ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്ന് മുതൽ പൂർണ തോതിൽ പ്രവർത്തിക്കുമെന്നാണ് വിവരം.
ഇരുപതോളം സ്കൂളുകളാണ് കുവൈത്തിൽ ഇന്ത്യൻ സിലബസിൽ പ്രവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.