കുവൈത്ത് സിറ്റി: ആരോഗ്യ രംഗത്ത് മികവുറ്റ സേവനങ്ങള്‍ ലഭ്യമാക്കാന്‍ അമേരിക്കയും കുവ ൈത്തും ധാരണയായെന്ന് കുവൈത്തിലെ അമേരിക്കന്‍ അംബാസഡര്‍ ലോറന്‍സ് സില്‍വര്‍മാന്‍ വ്യ ക്തമാക്കി. ഹവല്ലിയിലെ ദമാന്‍ പ്രൈമറി ഹെല്‍ത്ത് കെയര്‍ സെൻറര്‍ സന്ദര്‍ശനവേളയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ആരോഗ്യരംഗത്ത് പുതിയ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിലും മരുന്നു വിതരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളിലും ഇരു രാജ്യങ്ങളും സഹകരിച്ച് നിലകൊള്ളുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
ദമാന്‍ ഹെല്‍ത്ത് കെയര്‍ സെൻറര്‍ അമേരിക്കയിലെ പ്രധാനപ്പെട്ട ആരോഗ്യമേഖലകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദമാന്‍ ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്മാന് ഹാമിദ് അല്‍ ബാസിം, ചീഫ് മെഡിക്കല്‍ ഓഫിസര്‍ ഡോ. മുഹമ്മദ് അല്‍ ഖുനൈ തുടങ്ങിയവരുമായി അദ്ദേഹം ചര്‍ച്ച നടത്തി. റേഡിയോളജി, പരിശോധന റൂം, ഫാര്‍മസി തുടങ്ങിയ വിവിധ വകുപ്പുകള്‍ അംബാസഡര്‍ സന്ദര്‍ശിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.