കുവൈത്ത് സിറ്റി: ആരോഗ്യമന്ത്രി ഡോ. അഹ്മദ് അൽ അവധി സാദ് അൽ അബ്ദുല്ല അക്കാദമി ഫോർ സെക്യൂരിറ്റി സയൻസസ് ഹോസ്പിറ്റലിൽ സന്ദര്‍ശിച്ചു. അക്കാദമി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ അലി ജാസിം അൽ വാഹിബും, ആരോഗ്യ പ്രവര്‍ത്തകരും ചേര്‍ന്ന് മന്ത്രിയെ സ്വീകരിച്ചു.
അക്കാദമിയില്‍ പ്രവേശനം നേടുന്ന വിദ്യാർഥികളുടെ മെഡിക്കല്‍ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുന്നതിനുള്ള ഒരുക്കങ്ങള്‍ മന്ത്രി പരിശോധിച്ചു. സാദ് അൽ അബ്ദുല്ല അക്കാദമി ഹോസ്പിറ്റലിന് എല്ലാവിധ സാങ്കേതിക പിന്തുണയും നൽകാനുള്ള ആരോഗ്യ മന്ത്രാലയത്തിന്റെ പ്രതിജ്ഞാബദ്ധത അദ്ദേഹം ഊന്നിപ്പറഞ്ഞു.
ആരോഗ്യ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ.അബ്ദുൽറഹ്മാൻ അൽ മുതൈരി, മുതിര്‍ന്ന ആഭ്യന്തര മന്ത്രാലയം ഉദ്യോഗസ്ഥന് എന്നിവര്‍ മന്ത്രിയുടെ കൂടെയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.