കുവൈത്ത് സിറ്റി: കുവൈത്തിൽ കടുത്ത ചൂട് സഹിക്കാനാവാതെയും ദാഹജലം ലഭിക്കാതെയും പക്ഷ ികൾ ചത്തുവീഴുന്നു. രാജ്യത്ത് വേനൽ കനത്തതോടെ അന്തരീക്ഷ ഉൗഷ്മാവ് 50 ഡിഗ്രിക്കടുത ്താണ്. മരുഭൂമിയായതിനാൽ തെളിനീരുറവകളും മറ്റും ഇല്ല. നേരത്തേ സന്നദ്ധ സംഘടനകളും വിദ്യാർഥികളും ചേർന്ന് പക്ഷികൾക്ക് ദാഹജലം വെക്കുന്ന കാമ്പയിൻ നടത്തിയിരുന്നു. ഒറ്റപ്പെട്ട വ്യക്തികൾ പാത്രങ്ങളിൽ വെള്ളം വെക്കൽ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇത് പര്യാപ്തമല്ല. ബഹുജന പങ്കാളിത്തത്തോടെ വിപുലമായ തോതിൽ പക്ഷിക്ക് വെള്ളംകൊടുക്കൽ കാമ്പയിൻ ആരംഭിക്കാൻ സമയമായി എന്ന് വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നുകഴിഞ്ഞു.
കഴിയാവുന്നയിടങ്ങളിൽ ചെറുപാത്രത്തിൽ ഇത്തിരി വെള്ളം പക്ഷികൾക്കായി കരുതിവെക്കൽ ബുദ്ധിമുട്ടുള്ള കാര്യമല്ല. ഇതുവഴി ജീവനുകൾ രക്ഷിക്കാൻ കഴിയും. ആഗോള തലത്തിൽതന്നെ ഇത് പുതിയ പ്രതിഭാസമല്ല. 2014ൽ ആസ്ട്രേലിയയിൽ ഒരു ലക്ഷത്തിനടുത്ത് പക്ഷികൾ നിർജലീകരണം കാരണം പറക്കുന്നതിനിടെ ഇങ്ങനെ വീണതായി റിപ്പോർട്ടുണ്ടായിരുന്നു. ഇറ്റലി, സ്പെയിൻ, ഗ്രീസ്, പോളണ്ട്, ഹംഗറി, സ്വിറ്റ്സർലൻഡ്, ബോസ്നിയ, ക്രൊയേഷ്യ, സെർബിയ എന്നിവിടങ്ങളിൽനിന്നും ഇൗ നിലയിൽ ശ്രദ്ധേയമായ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവിടങ്ങളിലേക്കാൾ കനത്ത ചൂടാണ് കുവൈത്തിൽ. അത്രതന്നെ വിപുലമായി ഇവിടെ പക്ഷികൾ ഇല്ല എന്നു മാത്രം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.